ജനങ്ങള്‍ ബദല്‍ രാഷ്ട്രീയത്തെ പിന്തുണക്കണം: മുസ്തഫ കൊമ്മേരി

ബിജെപിയെ മുന്നില്‍ നിര്‍ത്തി ദലിത് ന്യൂനപക്ഷങ്ങളുടെ വോട്ടുകള്‍ പെട്ടിയിലാക്കുക എന്നതിലപ്പുറം ബിജെപിയുടെ വിഭജന രാഷ്ട്രീയത്തിനെതിരായ ആത്മാര്‍ത്ഥമായ കര്‍മ പദ്ധതികള്‍ ബിജെപി വിരുദ്ധ ചേരിയെന്ന് അവകാശപ്പെടുന്നവര്‍ക്കില്ലെന്നും മുസ്തഫ കൊമ്മേരി കുറ്റപ്പെടുത്തി

Update: 2019-03-28 14:08 GMT

നാദാപുരം: നിര്‍ണായകമായ ഈ തിരഞ്ഞെടുപ്പിലും ജനങ്ങളുടെ അടിസ്ഥാന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാതെ വൈകാരിക വിഷയങ്ങളില്‍ അഭിരമിക്കുകയാണ് ബിജെപിയെ പോലെ കോണ്‍ഗ്രസുമെന്ന് വടകര മണ്ഡലത്തിലെ എസ്ഡിപിഐ സ്ഥാനാര്‍ത്ഥി മുസ്തഫ കൊമ്മേരി. മണ്ഡലം തല തിരഞ്ഞെടുപ്പ് പ്രചാരണ പര്യടനത്തിന്റെ ഭാഗമായി നാദാപുരം പ്രസ്സ് ക്ലബ്ബില്‍ മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

അഞ്ചു വര്‍ഷത്തെ ബിജെപി ഭരണം രാജ്യത്തെ മുച്ചൂടും തകര്‍ത്തു. ആ തകര്‍ച്ചയില്‍ നിന്നു രാജ്യത്തെ കര കയറ്റാനുള്ള പദ്ധതികളെ കുറിച്ച് കോണ്‍ഗ്രസോ ഇടതു പക്ഷമോ സംസാരിക്കുന്നില്ല. ബിജെപിയെ മുന്നില്‍ നിര്‍ത്തി ദലിത് ന്യൂനപക്ഷങ്ങളുടെ വോട്ടുകള്‍ പെട്ടിയിലാക്കുക എന്നതിലപ്പുറം ബിജെപിയുടെ വിഭജന രാഷ്ട്രീയത്തിനെതിരായ ആത്മാര്‍ത്ഥമായ കര്‍മ പദ്ധതികള്‍ ബിജെപി വിരുദ്ധ ചേരിയെന്ന് അവകാശപ്പെടുന്നവരും മുന്നോട്ടു വെക്കുന്നില്ല. ഈ സാഹചര്യത്തില്‍ എസ്ഡിപിഐ മുന്നോട്ടു വെക്കുന്ന ബദല്‍ രാഷ്ട്രീയത്തെ ശക്തിപ്പെടുത്താന്‍ ജനങ്ങള്‍ മുന്നോട്ടു വരണം.

വടകര അടക്കമുള്ള മലബാറിലെ പൗരാണിക വാണിജ്യ കേന്ദ്രങ്ങള്‍ ഇന്നു തകര്‍ച്ചയെ നേരിട്ടുന്നതിനു പിന്നില്‍ കഴിഞ്ഞ കാലങ്ങളില്‍ ഈ പ്രദേശങ്ങളെ പ്രതിനിധീകരിച്ച ജന പ്രതിനിധികളുടെ അവഗണനയും നിഷ്‌ക്രിയത്വവുമാണ് കാരണമെന്നു മുസ്തഫ കൊമ്മേരി ആരോപിച്ചു. എ സി ജലാലുദ്ദീന്‍, ഉമര്‍ മാസ്റ്റര്‍, അഡ്വ. ഇ കെ മുഹമ്മദലി, ടി വി ഹമീദ് സംബന്ധിച്ചു.

Tags: