പോക്‌സോ കേസില്‍ അധ്യാപകന്‍ വീണ്ടും അറസ്റ്റില്‍

വള്ളിക്കുന്ന് സ്വദേശി പുളിക്കത്തൊടിതാഴം അഷ്‌റഫ് (53)നെയാണ് താനൂര്‍ പോലിസ് പോക്‌സോ കേസില്‍ വീണ്ടും അറസ്റ്റ് ചെയ്തത്.

Update: 2021-11-26 03:59 GMT
താനൂര്‍: പോക്‌സോ കേസില്‍ അധ്യാപകന്‍ വീണ്ടും അറസ്റ്റില്‍. വള്ളിക്കുന്ന് സ്വദേശി പുളിക്കത്തൊടിതാഴം അഷ്‌റഫ് (53)നെയാണ് താനൂര്‍ പോലിസ് പോക്‌സോ കേസില്‍ വീണ്ടും അറസ്റ്റ് ചെയ്തത്. താനൂര്‍ നഗരസഭ പരിധിയിലെ പ്രൈമറി വിദ്യാലയത്തിലെ അധ്യാപകനാണ്. പ്രതിയെ പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പരപ്പനങ്ങാടി നെടുവ ജിയുപി സ്‌കൂളിലെ വിദ്യാര്‍ഥിയെ ഇതിന് മുമ്പ് പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന രക്ഷിതാവിന്റെ പരാതിയെ തുടര്‍ന്ന് ഇയാളെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.




Tags: