എസ്ഡിപിഐ സ്ഥാനാര്‍ത്ഥികള്‍: അവസാന പട്ടിക മാര്‍ച്ച് 16ന്

എറണാകുളം, ചാലക്കുടി, പൊന്നാനി, വയനാട്, വടകര, കണ്ണൂര്‍ എന്നീ ആറ് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ പാര്‍ട്ടി നേരത്തെ പ്രഖ്യാപിച്ചിരുന്നു.

Update: 2019-03-11 05:21 GMT

കോഴിക്കോട്: കേരളത്തില്‍ മല്‍സരിക്കുന്ന എസ്ഡിപിഐ സ്ഥാനാര്‍ത്ഥികളുടെ അവസാന പട്ടിക ദേശീയ നേതൃയോഗത്തിന് ശേഷം മാര്‍ച്ച് 16 ന് പ്രഖ്യാപിക്കുമെന്ന് പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് പി. അബ്ദുല്‍ മജീദ് ഫൈസി അറിയിച്ചു. എറണാകുളം, ചാലക്കുടി, പൊന്നാനി, വയനാട്, വടകര, കണ്ണൂര്‍ എന്നീ ആറ് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ പാര്‍ട്ടി നേരത്തെ പ്രഖ്യാപിച്ചിരുന്നു. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് പാര്‍ട്ടി ഘടകങ്ങള്‍ സജ്ജമായി കഴിഞ്ഞതായും മജീദ് ഫൈസി പറഞ്ഞു. 

Tags: