തിരഞ്ഞെടുപ്പ് പ്രചരണം: രാഹുൽ ഗാന്ധി 16നും 17നും കേരളത്തിൽ

17ന് വയനാട് നിയോജകമണ്ഡലത്തില്‍ പര്യടനം നടത്തും.

Update: 2019-04-12 13:07 GMT

തിരുവനന്തപുരം: കോൺഗ്രസ്  അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി 16,17 തീയതികളില്‍ കേരളത്തില്‍ പര്യടനം നടത്തുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചു.

15ന് തിരുവനന്തപുരത്ത് എത്തുന്ന അദ്ദേഹം 16ന് രാവിലെ 10 ന് പത്തനാപുരത്തും 11.30ന് പത്തനംതിട്ടയിലും വൈകുന്നേരം 4ന് ആലപ്പുഴയിലും 6ന് തിരുവനന്തപുരത്തും നടക്കുന്ന പൊതുപരിപാടികളില്‍ സംസാരിക്കും. തുടര്‍ന്ന് അദ്ദേഹം കണ്ണൂരിലേക്ക് പുറപ്പെടും. 17ന് വയനാട് നിയോജകമണ്ഡലത്തില്‍ പര്യടനം നടത്തും.

Tags:    

Similar News