എം ബി രാജേഷിന്റെ വീടിന് നേരെ ആക്രമണം

ഷൊര്‍ണൂര്‍ കൈലിയാട്ടെ വീടിന് നേരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പടക്കം കത്തിച്ചെറിഞ്ഞതായാണു പരാതി

Update: 2019-05-24 21:24 GMT

പാലക്കാട്: എല്‍ഡിഎഫ് പാലക്കാട് ലോക്‌സഭാ മണ്ഡലം സ്ഥാനാര്‍ഥി എം ബി രാജേഷിന്റെ വീടിന് നേരെ ആക്രമണം. ഷൊര്‍ണൂര്‍ കൈലിയാട്ടെ വീടിന് നേരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പടക്കം കത്തിച്ചെറിഞ്ഞതായാണു പരാതി. സംഭവസമയം രാജേഷ് വീട്ടിലുണ്ടായിരുന്നില്ല. അക്രമികള്‍ രാജേഷിന്റെ പിതാവിനും മാതാവിനും നേരെ അസഭ്യവര്‍ഷം നടത്തിയതായും പരാതിയുണ്ട്. കോണ്‍ഗ്രസ് വിജയാഹ്ലാദത്തിന്റെ ബാക്കിയാണ് അതിക്രമമെന്ന് എം ബി രാജേഷ് പറഞ്ഞു. ഇടതുകോട്ടയായ പാലക്കാട് എം ബി രാജേഷിനെതിരേ യുഡിഎഫിന്റെ വി കെ ശ്രീകണ്ഠന്‍ അട്ടിമറി ജയമാണു നേടിയത്. സിറ്റിങ് എംപി എം ബി രാജേഷിനെ 11637 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ശ്രീകണ്ഠന്‍ തറപറ്റിച്ചത്.




Tags: