പറവൂരിലെ പ്രളയബാധിത പ്രദേശങ്ങളില്‍ ആത്മവിശ്വാസത്തോടെ വി എം ഫൈസല്‍

പറവൂരിന്റെ മുക്കും മൂലയും വരെ സുപരിചിചിതമാണ് എറണാകുളം ലോക് സഭാ മണ്ഡലം എസ്ഡിപി ഐ സ്ഥാനാര്‍ഥി വി എം ഫൈസലിന്.അതു കൊണ്ടു തന്നെ പറവൂര്‍ മണ്ഡലത്തില്‍ വി എം ഫൈസല്‍ പര്യടനത്തിനിറങ്ങിയപ്പോള്‍ വല്ലാത്ത ആവേശത്തിലായിരുന്നു.പ്രളയക്കെടുതി ഏറെ അനുഭവിച്ച ഈ പ്രദേശങ്ങളില്‍ പ്രളയകാലത്ത് രക്ഷാപ്രവര്‍ത്തനത്തോടൊപ്പം റിലീഫ് പ്രവര്‍ത്തനങ്ങളിലും സജീവ സാന്നിധ്യമായിരുന്നു വി എം ഫൈസല്‍ അതു കൊണ്ടു തന്നെ വലിയ ആവേശത്തോടെയാണ് പ്രദേശങ്ങളിലെ ജനങ്ങള്‍ ഫൈസലിനെ സ്വീകരിച്ചത്.

Update: 2019-03-28 09:59 GMT

കൊച്ചി:കേരളത്തെ പിടിച്ചു കുലുക്കിയ പ്രളയത്തിന്റെ ഏറ്റവും വലിയ രൂക്ഷത ഏറ്റുവാങ്ങിയ പ്രദേശങ്ങളിലൊന്നായിരുന്നു എറണാകുളം ജില്ലയില്‍ പറവൂര്‍ പ്രദേശം. ആ പറവൂരിന്റെ മുക്കും മൂലയും വരെ സുപരിചിചിതമാണ് എറണാകുളം ലോക് സഭാ മണ്ഡലം എസ്ഡിപി ഐ സ്ഥാനാര്‍ഥി വി എം ഫൈസലിന്.അതു കൊണ്ടു തന്നെ പറവൂര്‍ മണ്ഡലത്തില്‍ വി എം ഫൈസല്‍ പര്യടനത്തിനിറങ്ങിയപ്പോള്‍ വല്ലാത്ത ആവേശത്തിലായിരുന്നു. വള്ളുവള്ളിയില്‍ നിന്നായിരുന്നു ഫൈസലിന്റെ പര്യടനം ആരംഭിച്ചത്.പ്രളയക്കെടുതി ഏറെ അനുഭവിച്ച ഈ പ്രദേശങ്ങളില്‍ പ്രളയകാലത്ത് രക്ഷാപ്രവര്‍ത്തനത്തോടൊപ്പം റിലീഫ് പ്രവര്‍ത്തനങ്ങളിലും സജീവ സാന്നിധ്യമായിരുന്നു വി എം ഫൈസല്‍ അതു കൊണ്ടു തന്നെ വലിയ ആവേശത്തോടെയാണ് പ്രദേശങ്ങളിലെ ജനങ്ങള്‍ ഫൈസലിനെ സ്വീകരിച്ചത്.

സ്വന്തം മണ്ഡലമായ പറവൂരിലെ പര്യടനം ആവേശകരവും ഏറെ സന്തോഷം നല്‍കുന്നതുമായിരുന്നുവെന്ന് വി എം ഫൈസല്‍ പറഞ്ഞു. കപട മുന്നണികള്‍ക്കെതിരേ യഥാര്‍ഥ ബദലുമായി ജനങ്ങളെ സമീപിച്ച എസ്ഡിപിഐയെ വളരെ ആത്മമവിശ്വാസത്തോടു കൂടിയാണ് ജനങ്ങള്‍ വരവേറ്റതെന്നും അദ്ദേഹം പറഞ്ഞു.പ്രളയക്കെടുതിയില്‍ സര്‍ക്കാരിന്റെ കയ്യില്‍ നിന്നും ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ പോലും നിഷേധിച്ച അവസരങ്ങളില്‍ നൂറ്റാണ്ടിലെ ഏറ്റവും വലിയ ദുരന്തം കീഴ്്‌പ്പെടുത്തിയ ജനതയക്ക് സഹായവുമായെത്തിയ എസ്ഡിപിഐയെ തങ്ങള്‍ കൈവിടില്ലെന്നായിരുന്നു ജനങ്ങള്‍ വി എം ഫൈസലിന് നല്‍കിയ ഉറപ്പ്. ഏതവസ്ഥയിലും എന്നും ജനങ്ങള്‍ക്കൊപ്പമുണ്ടാകുമെന്നായിരുന്നു ഫൈസല്‍ ഇവര്‍ക്ക് നല്‍കിയ മറുപടി. ചെറിയപ്പിള്ളി, വാണിയക്കാട്, തത്തപ്പിള്ളി, അത്താണി പ്രദേശങ്ങളിലെ പര്യടനത്തിനൂ ശേഷം മന്നത്ത് സമാപിച്ചു. പറവൂര്‍ മണ്ഡലം പ്രസിഡന്റ് യാക്കൂബ് സുല്‍ത്താന്‍, സെക്രട്ടറി സുധീര്‍ അത്താണി, സിയാദ് വാണിയക്കാട്, സംജാദ്, ഷിബു, ചന്ദ്രന്‍, കെബീര്‍, നൗഷാദ്, ഫൈസല്‍, നിസാര്‍ അഹമ്മദ്, ഷിഹാബ്, ഷെരീഫ്, അഷ്‌റഫ് വള്ളുവള്ളി, സഗീര്‍ എന്നിവരും സ്ഥാനാര്‍ഥിക്കൊപ്പം പര്യടനത്തില്‍ പങ്കാളികളായി.


Tags:    

Similar News