'ഫാഷിസത്തെ പരാജയപ്പെടുത്താന്‍ പാര്‍ലമെന്റിന് കഴിയില്ല'; തിരഞ്ഞെടുപ്പ് ബഹിഷ്‌കരണ ആഹ്വാനവുമായി പേരാവൂരില്‍ പോസ്റ്റര്‍

പേരാവൂര്‍ ചെവിടിക്കുന്നിലെ വാടകക്കെട്ടിടത്തിന്റെ ചുവരുകളിലാണ് സിപിഐ(മാവോയിസ്റ്റ്) എന്ന പേരില്‍ പോസ്റ്ററുകള്‍ പതിച്ചിട്ടുള്ളത്

Update: 2019-04-20 04:39 GMT

കണ്ണൂര്‍: തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ട് പേരാവൂരില്‍ വീണ്ടും മാവോവാദികളുടെ പോസ്റ്റര്‍. പേരാവൂര്‍ ചെവിടിക്കുന്നിലെ വാടകക്കെട്ടിടത്തിന്റെ ചുവരുകളിലാണ് സിപിഐ(മാവോയിസ്റ്റ്) എന്ന പേരില്‍ പോസ്റ്ററുകള്‍ പതിച്ചിട്ടുള്ളത്. ഫാഷിസത്തെ പരാജയപ്പെടുത്താന്‍ പാര്‍ലമെന്റിന് കഴിയില്ല, ജലീലിന്റെ കൊലപാതകികള്‍ക്ക് മാപ്പില്ല, തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളാണ് എഴുതിത്തയ്യാറാക്കിയ പോസ്റ്ററ്റുകളിലുള്ളത്. നേരത്തേ വയനാട്, ഇരിട്ടി ഭാഗങ്ങളിലും തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്തുള്ള പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു.




Tags:    

Similar News