വിദ്യാസാഗര്‍ പ്രതിമ തകര്‍ക്കല്‍: ഐഎസുകാരെ തൃണമൂലുകാരാക്കി ബിജെപിയുടെ വ്യാജ പ്രചാരണം

താടിവച്ചവരാണ് പ്രതിമ തകര്‍ക്കുന്ന വീഡിയോയില്‍ ഉള്ളതെന്നതിനാല്‍ തൃണമൂല്‍ കോണ്‍ഗ്രസിലെ മുസ്‌ലിംകളാണ് അക്രമികളെന്നും ചിലര്‍ പ്രചരിപ്പിച്ചിരുന്നു

Update: 2019-05-18 14:27 GMT

കൊല്‍ക്കത്ത: ദേശീയ അധ്യക്ഷന്‍ അമിത്ഷായുടെ റോഡ് ഷോയ്ക്കിടെ ബിജെപി പ്രവര്‍ത്തകര്‍ ബംഗാളിലെ സാമൂഹികപരിഷ്‌കര്‍ത്താവ് ഈശ്വര്‍ ചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമ തകര്‍ത്തതിലൂടെയുണ്ടായ പ്രതിസന്ധി മറികടക്കാന്‍ കുപ്രചാരണങ്ങളുമായി സംഘപരിവാരം രംഗത്ത. ഇസ്‌ലാമിക് സ്റ്റേറ്റ് പ്രവര്‍ത്തകര്‍ ഇറാഖില്‍ പ്രതിമ തകര്‍ക്കുന്ന ദൃശ്യങ്ങള്‍ തൃണമൂല്‍ പ്രവര്‍ത്തകര്‍ വിദ്യാസാഗര്‍ പ്രതിമ തകര്‍ക്കുന്ന ദൃശ്യങ്ങളെന്ന വ്യാജേനയാണ് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത്. തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിദ്യാസാഗര്‍ പ്രതിമ തകര്‍ക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നെന്നും കുറ്റം ബിജെപിയുടെ പേരില്‍ ചുമത്തുകയായിരുന്നുവെന്നുമുള്ള വരികളോടെയാണ് ദൃശ്യങ്ങള്‍ ഫേസ്ബുക്ക്, വാട്‌സ് ആപ്, ട്വിറ്റര്‍ അക്കൗണ്ടുകളിലൂടെ പ്രചരിപ്പിക്കുന്നത്. താടിവച്ചവരാണ് പ്രതിമ തകര്‍ക്കുന്ന വീഡിയോയില്‍ ഉള്ളതെന്നതിനാല്‍ തൃണമൂല്‍ കോണ്‍ഗ്രസിലെ മുസ്‌ലിംകളാണ് അക്രമികളെന്നും ചിലര്‍ പ്രചരിപ്പിച്ചിരുന്നു. എന്നാല്‍, വടക്കന്‍ ഇറാഖിലെ പ്രാചീനമായ അസീറിയന്‍ സിറ്റിയിലെ പ്രതിമകള്‍ ഐഎസ് പ്രവര്‍ത്തകര്‍ തകര്‍ക്കുന്നതാണ് ഈ ദൃശ്യങ്ങളെന്ന് 2015 മാര്‍ച്ച് അഞ്ചിനു അമേരിക്കന്‍ ന്യൂസ് ചാനലായ സിഎന്‍എന്‍ പ്രക്ഷേപണം ചെയ്തിരുന്നു. അതേവര്‍ഷം തന്നെ ഫെബ്രുവരി 27നു ദി ഗാര്‍ഡിയന്‍ പത്രം ഇതേ ചിത്രം പ്രസിദ്ധീകരിച്ചിരുന്നു. ഈശ്വര്‍ വിദ്യാസാഗറിന്റെ പ്രതിമ തകര്‍ത്തതിലൂടെ ബംഗാളില്‍ ബിജെപി കടുത്ത പ്രതിസന്ധിയിലായതോടെ പുതിയ പ്രതിമ നിര്‍മിക്കാന്‍ കേന്ദ്രം പണം തരാമെന്നു പറഞ്ഞെങ്കിലും മുഖ്യമന്ത്രി മമതാ ബാനര്‍ജി ഇതിനെ നിരസിക്കുകയായിരുന്നു.


Tags:    

Similar News