അവസാനഘട്ട വോട്ടെടുപ്പ് ഇന്ന്; 59 മണ്ഡലങ്ങള്‍ ബൂത്തിലേക്ക്

വോട്ടെടുപ്പ് പൂര്‍ത്തിയാവുന്നതോടെ എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ പുറത്തു വന്നുതുടങ്ങും

Update: 2019-05-19 01:25 GMT

ന്യൂഡല്‍ഹി: 17ാം ലോക്‌സഭാ തിരഞ്ഞെടുപ്പിലെ അവസാനഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കും. 59 മണ്ഡലങ്ങളിലായി ആകെ 912 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി സ്ഥാനാര്‍ഥിയായ വാരാണസി ഉള്‍പ്പടെ ഉത്തര്‍പ്രദേശിലെ 13 മണ്ഡലങ്ങള്‍, പഞ്ചാബിലെ 13, ബീഹാറിലും മധ്യപ്രദേശിലുമായി എട്ട് വീതം മണ്ഡലങ്ങളിലും പശ്ചിമബംഗാളിലെ ഒമ്പത് മണ്ഡലങ്ങളിലും ഹിമാചല്‍പ്രദേശ്, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളിലുമായി അഞ്ച് മണ്ഡലങ്ങളിലുമാണ് ഇന്ന് വോട്ടെടുപ്പ് നടക്കുക. കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്, ബിജെപി വിട്ട് കോണ്‍ഗ്രസിലെത്തിയ ശത്രുഘ്‌നന്‍ സിന്‍ഹ, ലോക്‌സഭാ സ്പീക്കര്‍ മീരാകുമാര്‍, ലാലു പ്രസാദ് യാദവിന്റെ മകള്‍ മിസാ ഭാരതി, കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി, പഞ്ചാബ് മുന്‍ മുഖ്യമന്ത്രി സുഖ്ബീര്‍ സിങ് ബാദല്‍ തുടങ്ങിയവര്‍ ഇന്ന് ജനവിധി തേടുന്നവരില്‍ ഉള്‍പ്പെടും. അതേസമയം, സ്വന്തം മണ്ഡലത്തില്‍ വോട്ടെടുപ്പ് നടക്കുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ബരദിനാഥില്‍ ധ്യാനത്തിലാണ്. രാവിലെ ഏഴുമുതല്‍ വൈകീട്ട് 6 വരെയാണ് വോട്ടെടുപ്പ് നടക്കു. വോട്ടെടുപ്പ് പൂര്‍ത്തിയാവുന്നതോടെ എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ പുറത്തു വന്നുതുടങ്ങും.




Tags: