സ്ത്രീകള്‍ക്കെതിരേ കുറ്റകൃത്യം 'നടത്താന്‍' നടപടിയെടുക്കും; ബിജെപി പ്രകടന പത്രികയിലെ വാദ്ഗാനം...!

സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യം തടയാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കും എന്നു കൊടുക്കേണ്ടതിനു പകരം സ്ത്രീകള്‍ക്കെതിരേ കുറ്റകൃത്യം നടത്താന്‍ നടപടിയെടുക്കും എന്നാണു നല്‍കിയിട്ടുള്ളത്

Update: 2019-04-08 17:44 GMT

ന്യൂഡല്‍ഹി: സ്ത്രീകള്‍ക്കെതിരേ കുറ്റകൃത്യങ്ങള്‍ നടത്താന്‍ നടപടിയെടുക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ബിജെപി പുറത്തിറക്കിയ പ്രകടനപത്രികയിലാണ് ഈ വാഗ്ദാനം. 'സങ്കല്‍പ് പത്ര' എന്ന പേരില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ബിജെപി അധ്യക്ഷന്‍ അമിത് ഷായും ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് തുടങ്ങിയവര്‍ പുറത്തിറക്കിയ പ്രകടനപത്രികയിലാണ് ഗുരുതര പിഴവുണ്ടായത്. സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യം തടയാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കും എന്നു കൊടുക്കേണ്ടതിനു പകരം സ്ത്രീകള്‍ക്കെതിരേ കുറ്റകൃത്യം നടത്താന്‍ നടപടിയെടുക്കും എന്നാണു നല്‍കിയിട്ടുള്ളത്. പ്രകടന പത്രികയിലെ 32ാം പേജില്‍ 11ാമത്തെ വാചകത്തിലാണ് വാക് പിഴയുണ്ടായത്. 'പ്രവന്റ്' എന്ന വാക്കിനു പകരം 'കമ്മിറ്റ്' എന്ന വാക്കാണ് കൊടുത്തത്. തെറ്റ് ചൂണ്ടിക്കാട്ടുന്നതിനൊപ്പം സാമൂഹിക മാധ്യമങ്ങളില്‍ ബിജെപിക്കെതിരേ രൂക്ഷ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. ഒരു കാര്യമെങ്കിലും സമ്മതിച്ചല്ലോയെന്നാണ് കോണ്‍ഗ്രസിന്റെ പരിഹാസം. പ്രകടന പത്രിക പോലും തെറ്റുകൂടാതെ പുറത്തിറക്കാനാത്തവരാണ് ബിജെപിക്കാരെന്നാണ് ഒരു കൂട്ടരുടെ പരിഹാസം. ബിജെപിയെ പരിഹസിച്ച് ട്രോളുകളും പുറത്തിറങ്ങിയിട്ടുണ്ട്.



Tags: