തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മോശം പെരുമാറ്റം; നടി ഖുശ്ബു യുവാവിന്റെ കരണത്തടിച്ചു(വീഡിയോ)

അക്രമിയെ പോലിസ് പിടൂകൂടിയെങ്കിലും പരാതിയില്ലാത്തതിനാല്‍ താക്കീത് ചെയ്ത് വിട്ടയക്കുകയായിരുന്നു

Update: 2019-04-11 20:35 GMT

Full View

ബെംഗളുരു:
തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ മോശമായി പെരുമാറിയ യുവാവിനെ ചലച്ചിത്രനടിയും കോണ്‍ഗ്രസ് നേതാവുമായ ഖുശ്ബു കരണത്തടിക്കുന്ന വീഡിയോ വ്യാപകമായി പ്രചരിക്കുന്നു. കര്‍ണാടകയിലെ ബെംഗളൂരു സെന്‍ട്രല്‍ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി റിസ്‌വാന്‍ അര്‍ഷാദിന്റെ പ്രചാരണത്തിനെത്തിയപ്പോഴാണ് സംഭവം. പോലിസ് അകമ്പടിയില്‍ തിരക്കിനിടയിലൂടെ നടന്നുപോവുന്നതിനിടെ, പൊടുന്നനെ ഖുശ്ബു പിന്നിലേക്കുതിരിഞ്ഞ് യുവാവിന്റെ മുഖത്തടിക്കുകയായിരുന്നു. അടിയേറ്റ യുവാവ് പിന്നിലേക്ക് മാറിപ്പോവുന്നതും വീഡിയോയില്‍ കാണാം. ശാന്തിനഗര്‍ എംഎല്‍എ എന്‍ എ ഹാരിസ്, ബെംഗളുരു സെന്‍ട്രലിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി റിസ്‌വാന്‍ അര്‍ഷദ് എന്നിവര്‍ കൂടെയുള്ളപ്പോഴാണു സംഭവം.വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വന്‍തോതില്‍ പ്രചരിക്കുന്നുണ്ട്. രണ്ട് തവണ തന്റെ ശരീരത്തില്‍ കയറിപ്പിടിച്ചെന്നും ആദ്യം പ്രതികരിക്കാതിരുന്നപ്പോള്‍ ആവര്‍ത്തിച്ചപ്പോഴാണ് മുഖത്തടിച്ചതെന്നും ഖുശ്ബു പറഞ്ഞു. അക്രമിയെ പോലിസ് പിടൂകൂടിയെങ്കിലും പരാതിയില്ലാത്തതിനാല്‍ താക്കീത് ചെയ്ത് വിട്ടയക്കുകയായിരുന്നു.



Tags: