ലോക്ഡൗണ്‍ വിഷമതകളില്‍ കൈത്താങ്ങായി ഹൃദ്രോഗ വിദഗ്ദ്ധര്‍

ആലങ്ങാട്, വരാപ്പുഴ പഞ്ചായത്തുകളിലെ ഡൊമിസിലിയറി കെയര്‍ സെന്ററിലേക്കും, ആശാ വര്‍ക്കര്‍മാര്‍ക്കും കൊവിഡ് പ്രതിരോധ ഉപകരണങ്ങളും, രോഗ ബാധിതര്‍ക്ക് പച്ചക്കറി- പലവ്യഞ്ജനക്കിറ്റുകളും വിതരണം ചെയ്തു

Update: 2021-06-01 15:10 GMT

കൊച്ചി: കൊവിഡ് വ്യാപനവും നിയന്ത്രണ നടപടികളും മൂലം ജനങ്ങള്‍ കൂടുതല്‍ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ കാര്‍ഡിയോളജിസ്റ്റുകളുടെയും, കാര്‍ഡിയാക് സര്‍ജന്‍മാരുടെയും കൂട്ടായ്മയായ സൊസൈറ്റി ഫോര്‍ ഹാര്‍ട്ട് ഫെയിലര്‍ ആന്റ് ട്രാന്‍സ്പ്ലാന്റേഷന്‍ (എസ്എഫ്എച്ച്എഫ്ടി) സഹായഹസ്തവുമായി രംഗത്ത്.

ആലങ്ങാട്, വരാപ്പുഴ പഞ്ചായത്തുകളിലെ ഡൊമിസിലിയറി കെയര്‍ സെന്ററിലേക്കും, ആശാ വര്‍ക്കര്‍മാര്‍ക്കും കൊവിഡ് പ്രതിരോധ ഉപകരണങ്ങളും, രോഗ ബാധിതര്‍ക്ക് പച്ചക്കറി- പലവ്യഞ്ജനക്കിറ്റുകളും വിതരണം ചെയ്തു. സാമൂഹ്യ അടുക്കളയിലേക്ക് അരിയും പല വ്യഞ്ജനങ്ങളും, കിടപ്പു രോഗിക്ക് എയര്‍ ബഡ്ഡ് അടക്കമുള്ള ചികിത്സാ സഹായങ്ങളും നല്‍കി. എസ്എഫ് എച്ച്എഫ്ടി ഭാരവാഹികളായ ഹൃദ്രോഗ വിദഗ്ധരായ ഡോ. ജാബിര്‍ അബ്ദുള്ളക്കുട്ടി, ഡോ. ജിമ്മി ജോര്‍ജ് എന്നിവര്‍ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

Tags: