നിരോധിത മയക്കുമരുന്നുമായി യുവാക്കള്‍ പിടിയില്‍

കോല്‍പ്പാടം സ്വദേശികളായ രാഹൂല്‍ കൃഷ്ണകുമാര്‍, രാഹുല്‍ രാജന്‍ എന്നിവരാണ് മണ്ണാര്‍ക്കാട് പോലിസിന്റെ പിടിയിലായത്.

Update: 2021-08-03 13:12 GMT

പാലക്കാട്: വാഹനപരിശോധനയ്ക്കിടെ നിരോധിത മയക്കുമരുന്നുമായി യുവാക്കള്‍ പിടിയിലായി. കോല്‍പ്പാടം സ്വദേശികളായ രാഹൂല്‍ കൃഷ്ണകുമാര്‍, രാഹുല്‍ രാജന്‍ എന്നിവരാണ് മണ്ണാര്‍ക്കാട് പോലിസിന്റെ പിടിയിലായത്.

മണ്ണാര്‍ക്കാട് മുക്കണ്ണം പാലത്തിന്റെ സമീപത്ത് നിന്നും നിരോധിത മയക്കുമരുന്നായഎംഡിഎംഎയുമായാണ് ഇരുവരും പിടിയിലായത്. വാഹനവും പോലിസ് കസ്റ്റഡിയിലെടുത്തു. 28 ഗ്രാം എംഡിഎംഎ നിരോധിത മയക്കുമരുന്നാണ് ഇവരില്‍നിന്നു പിടികൂടിയത്. നിരവധി അബ്ക്കാരി കേസുകളിലും മറ്റു കേസുകളിലും പ്രതികളാണിവര്‍.

Tags:    

Similar News