റീല്‍സിനായി ഗുണ്ട് പൊട്ടിച്ച് അപകടം; ചാവക്കാട് ലൈറ്റ് ഹൗസില്‍ യുവാവിന് ഗുരുതര പരിക്ക്
തൃശൂര്‍: ചാവക്കാട് കടപ്പുറത്ത് ലൈറ്റ് ഹൗസിന് മുകളില്‍ ഗുണ്ട് പൊട്ടിച്ച് റീല്‍സ് ചിത്രീകരണം നടത്തി യുവാക്കള്‍. വീഡിയോ ചിത്രീകരിക്കാനായി കൈയില്‍ കരുതിയ ഗുണ്ടാണ് പൊട്ടിത്തെറിച്ചത്. മണത്തല ബേബി റോഡ് സ്വദേശി സല്‍മാന്‍ ഫാരിസിനാണ് ഗുരുതര പരിക്ക്. കൈപ്പത്തി തകര്‍ന്ന നിലയിലാണ് യുവാവ് ആശുപത്രിയില്‍ ചികില്‍സയിലുള്ളത്.
ഇന്നലെ വൈകീട്ട് നടന്ന അപകടത്തില്‍ അഞ്ചുപേര്‍ക്കെതിരെ പോലിസ് കേസ് എടുത്തു. സംഭവത്തില്‍ വിശദമായ അന്വേഷണം പ്രഖ്യാപിച്ച് പോലിസ്.