കഞ്ചാവുമായി യുവാവ് പിടിയില്‍

തിരൂരങ്ങാടി താലൂക്ക് വള്ളിക്കുന്ന് വില്ലേജ് പൊട്ടന്‍ കുഴി സ്വദേശി മൂശാരിക്കണ്ടി വീട്ടില്‍ ശ്യം ലാല്‍ (24) ആണ് അറസ്റ്റിലായത്.

Update: 2020-02-04 15:39 GMT

പരപ്പനങ്ങാടി: തിരൂരങ്ങാടി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി എല്‍ ജോസും പാര്‍ട്ടിയും വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ നടത്തിയ റെയ്ഡിലും പരിശോധനയിലും 120 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിലായി. തിരൂരങ്ങാടി താലൂക്ക് വള്ളിക്കുന്ന് വില്ലേജ് പൊട്ടന്‍ കുഴി സ്വദേശി മൂശാരിക്കണ്ടി വീട്ടില്‍ ശ്യം ലാല്‍ (24) ആണ് അറസ്റ്റിലായത്. റെയില്‍ സ്‌റ്റേഷന്‍ പരിസരം, ഓവര്‍ ബ്രിഡ്ജ് ഭാഗങ്ങളില്‍ ലഹരി മാഫിയ പിടിമുറുക്കുന്നതായി മലപ്പുറം അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി സര്‍ക്കിള്‍ ഇന്‍സെപക്ടറും പാര്‍ട്ടിയും ഈ ഭാഗങ്ങളില്‍ രഹസ്യ നീരിക്ഷണം നടത്തി വരികയായിരുന്നു.

തുടര്‍ന്നും ഈ ഭാഗങ്ങളില്‍ കര്‍ശന പരിശോധനയും നിരീക്ഷണവും നടത്തുമെന്നും ലഹരി മാഫിയക്കെതിരേ കര്‍ശന നടപടി എടുക്കുമെന്നും സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. സിഐക്ക് പുറമെ പ്രിവന്റീവ് ഓഫിസര്‍മാരായ കെ എസ് സുര്‍ജിത്, ടി പ്രജോഷ് കുമാര്‍, സിവില്‍ ഓഫിസര്‍മാരായ പി ദിലീപ് കുമാര്‍ ഷിജു, സമേഷ്, ചന്ദ്രമോഹന്‍ എന്നിവരും പാര്‍ട്ടിയില്‍ ഉണ്ടായിരുന്നു.

Tags:    

Similar News