അമ്മിനിക്കാട് വാഹനാപകടത്തില്‍ യുവാവ് മരിച്ചു
കാറല്‍മണ്ണ പ്രഭാ നിവാസില്‍ സുരേഷിന്റെ മകന്‍ അരുണ്‍കുമാര്‍ (20) ആണ് മരിച്ചത്.
പെരിന്തല്‍മണ്ണ: ദേശീയപാതയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കാറല്‍മണ്ണ പ്രഭാ നിവാസില്‍ സുരേഷിന്റെ മകന്‍ അരുണ്‍കുമാര്‍ (20) ആണ് മരിച്ചത്. ഇന്ന് താഴെക്കോട് കുഞ്ഞാലിപ്പടിയില്‍ ഉച്ചയ്ക്ക് 12.30ന് ആണ് സ്വകാര്യ ബസ്സും മാരുതി സ്വിഫ്റ്റ് കാറും കൂട്ടിയിടിച്ചത്. പെരിന്തല്‍മണ്ണ നിന്ന് താഴെക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന ബസ്സും പെരിന്തല്‍മണ്ണ ഭാഗത്തേക്ക് പോയ കാറുമാണ് അപകടത്തില്‍പെട്ടത്. കാറില്‍ അരുണ്‍ കുമാര്‍ മാത്രമാണുണ്ടായിരുന്നത്.പെരിന്തല്‍മണ്ണ പോലിസ് ഇന്‍ക്വസ്റ്റ് നടത്തി. ജില്ലാ ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടം കഴിഞ്ഞു.