കാട്ടാമ്പള്ളി കോട്ടക്കുന്നില്‍ ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

കാട്ടാമ്പള്ളിയില്‍ താമസിക്കുന്ന മജീദ് മാട്ടൂല്‍ എന്നവരുടെ മകന്‍ എന്‍ പി മാജിദ് (20) ആണ് മരിച്ചത്. ബസ്സും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം.

Update: 2019-03-05 12:59 GMT

കാട്ടാമ്പള്ളി: കാട്ടാമ്പള്ളി കോട്ടക്കുന്ന് വെച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു.കാട്ടാമ്പള്ളിയില്‍ താമസിക്കുന്ന മജീദ് മാട്ടൂല്‍ എന്നവരുടെ മകന്‍ എന്‍ പി മാജിദ് (20) ആണ് മരിച്ചത്. ബസ്സും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം.

ഉടനെ കോലി ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. ഇന്ന് വൈകീട്ട് ആയിരുന്നു അപകടം. കൂടെ യാത്ര ചെയ്ത ഫയാസിനെ പരിക്കുകളോടെ മംഗലാപുരത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.


Tags:    

Similar News