മുംബൈയിലെ ലോക്കല്‍ ട്രെയിനില്‍ ബുര്‍ഖ ധരിച്ച് കയറി യുവാവിന്റെ പരാക്രമം, അന്വേഷണം

Update: 2026-02-08 06:22 GMT

മുംബൈ: മുംബൈയിലെ ലോക്കല്‍ ട്രെയിനില്‍ ബുര്‍ഖ ധരിച്ച് കയറിയ യുവാവിന്റെ പരാക്രമം. ഘാട്കോപ്പര്‍ പ്രദേശത്താണ് സംഭവം. കംമ്പാര്‍ട്ട്‌മെന്റിലെ ആളുകള്‍ പറയുന്നതിനനുസരിച്ച് ഇയാള്‍ ട്രെയിനില്‍ കയറുകയും സംശയം തോന്നിയ സ്ത്രീകള്‍ ഇയാള്‍ക്കെതിരേ പ്രതികരിക്കുകയുമായിരുന്നു. ഇതോടെ ഇയാള്‍ ഓടി രക്ഷപ്പെടാന്‍ നോക്കി. സ്ത്രീകള്‍ ഇയാളെ പിടിക്കാന്‍ ശ്രമിച്ചപ്പോള്‍ യുവാവ് ട്രെയിനില്‍ നിന്ന് ചാടുകയായിരുന്നു.

ഇതിനോടകം തന്നെ സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. സ്ത്രീകളുടെ സുരക്ഷയും മതപരമായ സ്വത്വവും സംബന്ധിച്ച ചോദ്യങ്ങള്‍ ഇത് ഉയര്‍ത്തുന്നുവെന്ന് ആളുകള്‍ പറഞ്ഞു. മുസ്ലീങ്ങളെ അപകീര്‍ത്തിപ്പെടുത്താനുള്ള ഗൂഢാലോചനയാണിതെന്ന് ആളുകള്‍ ആരോപിച്ചു. സംഭവത്തില്‍ പോലിസ് അന്വേഷണം ആരംഭിച്ചു.

Tags: