യുവാവിന് മര്‍ദ്ദനമേറ്റ സംഭവം; എസ്ഡിപിഐയെ വലിച്ചിഴക്കുന്നത് ഗൂഢാലോചനയുടെ ഭാഗം
അരൂര്‍: ചേര്‍ത്തല കുത്തിയതോട് സ്വദേശിയായ യുവാവ് കൊടുങ്ങല്ലൂരില്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന് എസ്ഡിപിഐ. പാര്‍ട്ടിയുടെ പേര് വലിച്ചിഴക്കുന്നത് ഗൂഡലോചനയുടെ ഭാഗമാണെന്ന് അരൂര്‍ മണ്ഡലം പ്രസിഡന്റ് നസീബ് ബഷീര്‍ പറഞ്ഞു.
കൊടുങ്ങല്ലൂരില്‍ ആക്രണത്തിന് ഇരയായ ആള്‍ മുമ്പ് മുനീര്‍ എന്ന യുവാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണെന്നും, മുനീര്‍ എസ്ഡിപിഐ പ്രവര്‍ത്തകന്‍ ആണെന്നുമാണ് വ്യാജ മാധ്യമ പ്രചരണം. എന്നാല്‍ മുനീര്‍ എസ്ഡിപിഐ പ്രവര്‍ത്തകനായിരുന്നില്ല, അദ്ദേഹത്തിന് പാര്‍ട്ടിയുമായി യാതൊരു ബന്ധവും ഉണ്ടായിരുന്നില്ല. പാര്‍ട്ടിക്ക് യാതൊരു ബന്ധവും ഇല്ലാത്ത സംഭവത്തില്‍ പാര്‍ട്ടിയുടെ പേര് പരാമര്‍ശിച്ച് വാര്‍ത്ത നല്‍കിയ റിപോര്‍ട്ടര്‍ ടിവി, 24ന്യൂസ്, തുടങ്ങിയ മാധ്യമങ്ങള്‍ വാര്‍ത്ത തിരുത്തുകയോ പിന്‍വലിക്കുകയോ ചെയ്യണം. അല്ലാത്ത പക്ഷം നിയമ നടപടികളുമായി മുന്‍പോട്ട് പോകുമെന്നും നസീബ് ബഷീര്‍ അറിയിച്ചു.