നാടന്‍ തോക്കും കഞ്ചാവും കത്തിയുമായി യുവാവ് പിടിയില്‍

Update: 2021-06-27 07:54 GMT

കണ്ണൂര്‍: അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തില്‍ കഞ്ചാവ്, നാടന്‍ തോക്ക്, വെടിമരുന്ന്, ഖൂര്‍ക്ക കത്തി തുടങ്ങിയവയുമായി യുവാവിനെ കണ്ണൂര്‍ എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സംഘം പിടികൂടി. കണ്ണൂര്‍ കോര്‍പറേഷനിലെ ഉഷസ് വീട്ടില്‍ കെ ജയേഷിനെയാണ് കണ്ണൂര്‍ എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് സി ഐ കെ സുദേവനും സംഘവും അറസ്റ്റ് ചെയ്തത്. എന്‍ഡിപിഎസ് കേസെടുക്കുകയും ഖൂര്‍ക്കാ കത്തിയും തോക്കും വെടിമരുന്ന് കൈവശം വച്ചതിന്റെയും തുടര്‍ നടപടികള്‍ക്കായി പ്രതിയെ കണ്ണൂര്‍ ടൗണ്‍ പോലിസിനു കൈമാറുകയും ചെയ്തു.

    നേരത്തേയും സമാന കേസുകളില്‍ ജയേഷ് പ്രതിയാണ്. പോലിസിനെ ആക്രമിച്ച കേസിലും ഇയാള്‍ക്കെതിരെ ടൗണ്‍ പോലിസ് സ്‌റ്റേഷനില്‍ കേസുണ്ട്. എക്‌സൈസ് സംഘത്തില്‍ പ്രിവന്റിവ് ഓഫിസര്‍ സി വി ദിലീപ്(ഐബി), ടി ബഷീര്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ ഷിബു, സനല്‍ കുമാര്‍, ഇസ്മായില്‍, വനിതാ സിവില്‍ എക്‌സൈസ് ഓഫിസര്‍ ജെസ്‌ന പി ക്ലമന്റ് എന്നിവരും ഉണ്ടായിരുന്നു.

Youth arrested with handgun, cannabis and knife


Tags: