മയക്കുമരുന്നുമായി യുവാവ് പിടിയില്‍

Update: 2022-05-07 06:30 GMT

കോഴിക്കോട്: നഗരത്തിലും ചേവരമ്പലം പാറോപ്പടി ഭാഗങ്ങളിലും ലഹരിക്കടത്ത് വിതരണ സംഘത്തില്‍പ്പെട്ട ചാലപ്പുറം പെരുങ്കുഴിപ്പാടം രാഖിലിനെ (22) പോലിസ് അറസ്റ്റ് ചെയ്തു. ബംഗളൂരുവില്‍നിന്നാണ് പ്രതി മയക്കുമരുന്ന് കൊണ്ടുവന്നതെന്നും, സമാന രീതിയില്‍ മയക്കുമരുന്ന് കടത്തിക്കൊണ്ടു വരുന്ന സംഘങ്ങളുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്നും പോലിസ് പറഞ്ഞു.

ചേവായൂര്‍ പോലിസ് സ്‌റ്റേഷനിലെ എസ്.ഐമാരായ ഷാന്‍, ജയിംസ്, എ.എസ്.ഐ സജി എം എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

Tags: