തിരൂരങ്ങാടിയില്‍ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

വിദ്യാര്‍ത്ഥികള്‍ക്കിടയിലും യുവാക്കള്‍ക്കിടയിലും കഞ്ചാവ് പോലെയുള്ള ലഹരി വസ്തുക്കളുടെ ഉപയോഗം വര്‍ദ്ധിച്ചു വരുന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്‌സൈസിന്റെ പരിശോധനയും റെയ്ഡും ശക്തമാക്കിയിരുന്നു.

Update: 2020-01-10 13:13 GMT

പരപ്പനങ്ങാടി: തിരൂരങ്ങാടി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി എല്‍ ജോസിന്റ നേതൃത്വത്തില്‍ മേഖലയില്‍ നടത്തിയ റെയ്ഡിലും പരിശോധനയിലും 140 ഗ്രാം കഞ്ചാവ് പിടികൂടി. തിരൂരില്‍ വാടിക്കല്‍ കുഞ്ഞാവ മകന്‍ ഷമീറിനെ ആണ് അറസ്റ്റ് ചെയ്തത്. ചിറമംഗലം, പൂരപ്പുഴ, പരപ്പനങ്ങാടി ബീച്ച് ഭാഗങ്ങളില്‍ കഞ്ചാവ് വില്‍പന നടത്തുന്നതിനിടയിലാണ് ഇയാളെ പിടികൂടിയത്.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി.എല്‍ ജോസ്, പ്രിവന്റീവ് ഓഫീസര്‍മാരായ കെ.എസ് സുര്‍ജിത്, ടി. പ്രജോഷ് കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ കെ.വി രജിഷ് , കെ സമേഷ്, പി ദിലീപ്കുമാര്‍, മുഹമ്മദ് സാഹില്‍, ഷിനു ചന്ദ്രന്‍, എക്‌സൈസ് െ്രെഡവര്‍ ചന്ദ്രമോഹന്‍ എന്നിവര്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടിച്ചത്.

വിദ്യാര്‍ത്ഥികള്‍ക്കിടയിലും യുവാക്കള്‍ക്കിടയിലും കഞ്ചാവ് പോലെയുള്ള ലഹരി വസ്തുക്കളുടെ ഉപയോഗം വര്‍ദ്ധിച്ചു വരുന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ എക്‌സൈസിന്റെ പരിശോധനയും റെയ്ഡും ശക്തമാക്കിയിരുന്നു.  

Tags:    

Similar News