പോലിസ് സ്‌റ്റേഷനില്‍ നിന്നു പോലിസിന്റെ ബൈക്ക് മോഷ്ടിച്ചു, യുവാവ് പിടിയില്‍
തിരുവനന്തപുരം: പോലിസുകാരന്റെ ബൈക്ക് മോഷ്ടിച്ച യുവാവ് പിടിയില്‍. സിറ്റി പൊലീസ് കമ്മീഷണര്‍ ഓഫീസിന് മുന്നില്‍ നിന്ന് ബൈക്ക് മോഷ്ടിച്ച അമല്‍ സുരേഷാണ് പിടിയിലായത്.
സ്വന്തം പിതാവിനെതിരെ പരാതി നല്‍കാനാണ് അമല്‍ കമ്മീഷണര്‍ ഓഫീസില്‍ എത്തിയത്. എന്നാല്‍ ഓഫീസിനുള്ളില്‍ വച്ച് പോലിസുകാരുമായി തര്‍ക്കമുണ്ടായി. ഇതിനുശേഷം പുറത്തിറങ്ങിയ അമല്‍, ഓഫീസിന് മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന പോലിസുകാരന്റെ ബൈക്കുമായി കടന്നുകളയുകയായിരുന്നു. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അമലിനെ കസ്റ്റഡിയിലെടുത്തത്.