വ്യാജമദ്യ വില്പന നടത്തിയ യുവാവ് പരപ്പനങ്ങാടിയില്‍ അറസ്റ്റില്‍

മാഹിയില്‍ നിന്നും മദ്യം കൊണ്ടു വന്ന് ചെറിയ ചെറിയ കുപ്പികളിലാക്കി ബൈക്കില്‍ വില്പന നടത്തുകയാണ് പ്രതിയുടെ രീതി.

Update: 2020-01-10 15:05 GMT

പരപ്പനങ്ങാടി: പരപ്പനങ്ങാടി ടൗണ്‍ ഭാഗങ്ങളിലും റെയില്‍വേ പരിസരങ്ങളിലും മദ്യം വില്‍ക്കുന്നതിനിടെ യുവാവ് പിടിയില്‍. കുണ്ടൂര്‍ സ്വദേശി ചെടിച്ചിപ്പറമ്പില്‍ ബാബു എന്ന രഞ്ജിത് ബാബുവാണ് പരപ്പനങ്ങാടി റെയിഞ്ച് എക്‌സൈസ് പാര്‍ട്ടിയുടെ പിടിയിലായത്. മാഹിയില്‍ നിന്നും മദ്യം കൊണ്ടു വന്ന് ചെറിയ ചെറിയ കുപ്പികളിലാക്കി ബൈക്കില്‍ വില്പന നടത്തുകയാണ് പ്രതിയുടെ രീതി.

പരപ്പനങ്ങാടി റെയില്‍വേ ലൈന്‍ കേന്ദ്രീകരിച്ച് ചെറിയ കുട്ടികള്‍ പോലും ലഹരിവസ്തുക്കള്‍ ഉപയോഗിക്കുന്നുണ്ടെന്നും വില്പന നടക്കുന്നുണ്ടെന്നുമുള്ള എക്‌സൈസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് പരപ്പനങ്ങാടി റെയിഞ്ച് ഇന്‍സ്‌പെക്ടര്‍ പി കെ മുഹമ്മദ് ഷഫീഖിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനക്കിടെയാണ് പ്രതി പിടിയിലായത്.

പ്രതിയില്‍ നിന്നും 1.500 ലിറ്റര്‍ മാഹി മദ്യവും മദ്യവിതരണത്തിന് ഉപയോഗിച്ച ബൈക്കും പിടിച്ചെടുത്തു. എക്‌സൈസ് പാര്‍ട്ടിയില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ സൂരജ്, സുധീര്‍, ബിജു, സിവില്‍ എക്‌സൈസ് ഓഫീസര്‍ ജിനരാജ്, െ്രെഡവര്‍ വിനോദ് കുമാര്‍ എന്നിവരും ഉണ്ടായിരുന്നു. 

Similar News