ഒമാന്‍ എ ഡിവിഷന്‍ ക്രിക്കറ്റില്‍ ഇനി മലയാളിത്തിളക്കം

Update: 2024-05-08 14:17 GMT

മസ്‌കത്ത്: ഒമാന്‍ എ ഡിവിഷന്‍ ക്രിക്കറ്റില്‍ ഇനി മലയാളിത്തിളക്കം. കളിക്കാരും കോച്ചും മാനേജരും അടക്കം നൂറു ശതമാനം മലയാളികള്‍ അടങ്ങിയ പൈ ഇലവനാണ് എ ഡിവിഷനിലേക്ക് യോഗ്യത നേടിയത്. 15 വര്‍ഷത്തിലേറെയായി ഒമാന്‍ ക്രിക്കറ്റ് ലീഗില്‍ നിറസാന്നിധ്യമാണ് പൈ ഇലവന്‍ ക്രിക്കറ്റ് ടീം. കഴിഞ്ഞ സീസണില്‍ 30 ഓവര്‍ അടങ്ങിയ ബി ഡിവിഷനില്‍ റണ്ണേഴ്‌സ് അപ്പായാണ് എ ഡിവിഷനിലേക്ക് യോഗ്യത നേടിയത്. ഒമാന്‍ ലീഗില്‍ പ്രീമിയര്‍ ഡിവിഷന്‍, എ ഡിവിഷന്‍ ടീമുകള്‍ മാത്രമാണ് 50 ഓവര്‍ അടങ്ങിയ വണ്‍ ഡേ മാച്ചുകള്‍ കളിക്കുന്നത്. മസ്‌കത്തിലെ മലയാളി ക്രിക്കറ്റ് പ്രേമികളുടെ ഇടയില്‍ ഏറെ പ്രശസ്തമാണ് പൈ ഇലവന്‍. റിയാസ് അമ്പലത്ത് മാനേജരും റജി പുത്തൂര്‍ കോച്ചുമായ ടീമില്‍ അനീര്‍, വിനുകുമാര്‍, നിതിന്‍, നോബിഷ്, നിഷാന്ത്, വിജയ്, ചാള്‍സ്, സുജിത്, ബിഷന്‍, പ്രണവ്, സുബൈര്‍, ജാഫര്‍, വിനോദ്, മിറാഷ്, ഹരി, ബെഞ്ചമിന്‍, ശേഖരന്‍, അമല്‍ എന്നിവരാണ് കളിക്കുന്നത്. പൈ ഇലവന്‍ ക്രിക്കറ്റ് ടീമിന്റെ വാര്‍ഷിക യോഗം കഴിഞ്ഞ ദിവസം റൂവി ഹോട്ടലില്‍ മാനേജര്‍ റിയാസ് അമ്പലത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു.

Tags:    

Similar News