അതെല്ലാം സാമാന്യ ബുദ്ധിക്ക് നിരക്കുന്ന കാര്യങ്ങള്‍; യൂസുഫ് അലി പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായമെന്നും സാദിഖലി തങ്ങള്‍

രാഷ്ട്രീയമായി സംഘര്‍ഷഭരിതമായ സാഹചര്യം ആയതിനാലാണ് നേതാക്കള്‍ വിട്ടുനിന്നത്

Update: 2022-06-19 11:22 GMT

തിരുവനന്തപുരം: ലോകകേരള സഭ ബഹിഷ്‌കരിച്ച യുഡിഎഫ് നിലപാടിനെ ന്യായീകരിച്ചും, എം എ യൂസഫലിയുടെ വിമര്‍ശനത്തില്‍ വിശദീകരണവുമായി മുസ്‌ലിം ലീഗ് നേതൃത്വം. രാഷ്ട്രീയമായി സംഘര്‍ഷഭരിതമായ സാഹചര്യം ആയതിനാലാണ് നേതാക്കള്‍ വിട്ടുനിന്നത്. ഇതെല്ലാം സാമാന്യ ബുദ്ധിക്ക് നിരക്കുന്ന കാര്യങ്ങള്‍ മാത്രമാണ്. യൂസഫ് അലി പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായം.

ഞങ്ങള്‍ ഞങ്ങളുടെ നയം പറഞ്ഞെന്നും മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. യൂസഫ് അലി ആദരണീയ വ്യക്തിത്വമാണ്.

ലോക കേരള സഭയില്‍ പങ്കെടുത്തുകൊണ്ട് എംഎ യൂസഫലി പ്രതിപക്ഷത്തിനെതിരെ കടുത്ത വിമര്‍ശനമുന്നയിച്ചിരുന്നു. ലീഗ് നേതാവ് കെഎം ഷാജി ഇതിന് പരോക്ഷമായി മറുപടിയും നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് ലീഗ് നേതാക്കളുടെ വിശദീകരണം. 

Tags: