
ആലുവ: ആലുവയില്‍ യുവാവിന് വെട്ടേറ്റു. ആലുവ ബസ് സ്റ്റാന്‍ഡില്‍ ഇന്നു ഉച്ചയോടെയാണ് സംഭവം. യുവാക്കള്‍ തമ്മിലുള്ള വാക്കേറ്റം വലിയ സംഘര്‍ഷത്തിലേക്കു കടക്കുകയായിരുന്നു. തിരുവനന്തപുരം സ്വദേശി അന്‍ഷാദിനാണ് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ അന്‍ഷാദിനെ കളമശ്ശേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
മദ്യപാനവുമായുണ്ടായ തര്‍ക്കമാണ് ഇത്തരത്തില്‍ വലിയൊരാക്രമണത്തില്‍ കലാശിച്ചതെന്ന് പോലിസ് പറഞ്ഞു. പരിക്കേറ്റ യുവാവിന്റെ കൈവശം 5000 രുപയോളം ഉണ്ടായിരുന്നു. ഇതു വേണമെന്ന് ആവശ്യപ്പെട്ട് യുവാക്കള്‍ തമ്മില്‍ വാക്കേറ്റം നടക്കുകയായിരുന്നു. പ്രതികളില്‍ നാലുപേരില്‍ രണ്ടു പേരെ പോലിസ് തിരിച്ചറിഞ്ഞു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പോലിസ് സംഭവത്തില്‍ പ്രതികള്‍ക്കായി തിരച്ചില്‍ ആരംഭിച്ചു.