പിണങ്ങിപ്പോയ ഭാര്യ തിരികെവരാന്‍ വിസമ്മതിച്ചു; അയല്‍വീട്ടിലെ വാഹനങ്ങള്‍ക്ക് തീയിട്ട് യുവാവ്
കൂഡല്ലൂര്‍: പിണങ്ങിപ്പോയ ഭാര്യ തിരികെവരാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് യുവാവ് അയല്‍വീട്ടിലെ വാഹനങ്ങള്‍ക്ക് തീയിട്ടു. വൈദ്യനാഥനാണ് അയല്‍വീട്ടിലെ വാഹനങ്ങള്‍ക്ക് തീയിട്ടത്. ഇയാള്‍ ഭാര്യ ഗായത്രിയുമായി കുടുംബപ്രശ്‌നത്തിലായിരുന്നു. ഇതുകാരണം കുറച്ചുനാളായി ഇരുവരും വേര്‍പിരിഞ്ഞ് താമസിക്കുകയായിരുന്നു. തമിഴ്‌നാട്ടിലെ ഈറോഡിലാണ് സംഭവം. കേസില്‍ കടലൂര്‍ ജില്ലയിലെ കുറിഞ്ചിപാടിയില്‍ താമസിക്കുന്ന വൈദ്യനാഥനെ പെരുന്തുറ പോലിസ് അറസ്റ്റ് ചെയ്തു.
എല്ലാവരും ഉറങ്ങിയ ശേഷം വൈദ്യനാഥന്‍ അയല്‍വാസികളുടെ ഇരുചക്രവാഹനങ്ങള്‍ക്കും മറ്റൊരാളുടെ കാറിനും തീയിടുകയായിരുന്നു. ഉടന്‍ അഗ്‌നിശമനസേനയെ വിവരമറിയിക്കുകയും അവരെത്തി തീയണക്കുകയുമായിരുന്നു. എന്നാല്‍ അപ്പോഴേക്കും വാഹനങ്ങള്‍ പൂര്‍ണ്ണമായും കത്തിനശിച്ചിരുന്നു. തീയും പുകയും ഉയര്‍ന്നതോടെ വീട്ടുകാര്‍ ഉണര്‍ന്നു.ഗായത്രി മടത്തുപാളയത്തിലുള്ള സഹോദരിയുടെ വീട്ടിലാണ് ഇപ്പോള്‍ താമസിക്കുന്നത്. കഴിഞ്ഞ ദിവസം വൈദ്യനാഥന്‍ ഗായത്രിയെ കൂട്ടിക്കൊണ്ടുപോകാനെത്തിയെങ്കിലും ഗായത്രി ഒപ്പം പോകാന്‍ തയ്യാറായില്ല. ഇതോടെ വൈദ്യനാഥന്‍ തൊട്ടടുത്ത് താമസിക്കുന്നവരുടെ സഹായം തേടിയെങ്കിലും ആരും സഹായിച്ചില്ല. അയല്‍വീട്ടുകാരുടെ പരാതിയില്‍ പെരുന്തുറൈ പോലിസ് വൈദ്യനാഥനെ പിടികൂടി.