അട്ടപ്പാടിയില്‍ ഒഴുക്കില്‍പ്പെട്ട് യുവാവ് മരിച്ചു

Update: 2022-11-29 10:34 GMT

പാലക്കാട്: അട്ടപ്പാടിയില്‍ നദി മുറിച്ചുകടക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട് യുവാവ് മരിച്ചു. അഗളി ഭൂതിവഴി സ്വദേശി കുമരനാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ മടത്തുകാട് പ്രദേശത്ത് സുഹൃത്തിനൊപ്പം നദി കടക്കാന്‍ ശ്രമിക്കവെയാണ് അപകടം സംഭവിച്ചത്.

സുഹൃത്ത് നീന്തി രക്ഷപ്പെട്ടെങ്കിലും കുമരന്‍ നദിയില്‍ മുങ്ങിത്താഴ്ന്നു. പോലിസും രക്ഷാപ്രവര്‍ത്തകരും നടത്തിയ തിരച്ചിലിനൊടുവില്‍ ഉച്ചയോടെ കുമരന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. പൊതുവെ നീരൊഴുക്ക് കുറഞ്ഞ നദിയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത കനത്ത മഴ മൂലമുണ്ടായ കുത്തൊഴുക്കില്‍പ്പെട്ടാണ് അപകടം സംഭവിച്ചതെന്ന് പ്രദേശവാസികള്‍ അറിയിച്ചു.

Tags: