വൈക്കത്ത് ബൈക്ക് നിയന്ത്രണംവിട്ട് അപകടം; യുവാവ് മരിച്ചു

Update: 2025-10-06 07:12 GMT

കോട്ടയം: വൈക്കം-എറണാകുളം റോഡില്‍ ബൈക്ക് നിയന്ത്രണം വിട്ട് യുവാവ് മരിച്ചു. ചേര്‍ത്തല മൂലയിലെ കുര്യന്‍ തരകന്റെ മകന്‍ ആന്റണി തരകന്‍ (24) ആണ് മരിച്ചത്.

ഇന്നലെ രാത്രി 12.30 ഓടെയാണ് ഇത്തിപ്പുഴ പാലത്തിന് സമീപം അപകടം നടന്നത്. ബൈക്ക് പാലത്തിന്റെ കൈവരിയില്‍ ഇടിച്ച് റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ആന്റണിയെ ഉടന്‍ വൈക്കം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവം സംബന്ധിച്ച് വൈക്കം പോലിസ് അന്വേഷണം ആരംഭിച്ചു.

Tags: