കടുങ്ങപുരത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

Update: 2022-12-15 01:35 GMT

മലപ്പുറം: കോട്ടയ്ക്കല്‍- പെരിന്തല്‍മണ്ണ റൂട്ടില്‍ കടുങ്ങപുരം വില്ലേജ് പടിയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കടന്തോട് ഫ്രാന്‍സിസിന്റെയും (ബേബിച്ചന്‍) ആന്‍സിയുടെയും മകന്‍ ഡോണ്‍ ഫ്രാന്‍സിസ് (40) ആണ് മരിച്ചത്.

കടുങ്ങപുരം വില്ലേജ് പടിയിലാണ് അപകടം നടന്നത്. ഡോണ്‍ സഞ്ചരിച്ചിരുന്ന ബൈക്ക് കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഭാര്യ: ദിവ്യ (നഴ്‌സ്, ഖത്തര്‍).മക്കള്‍: ലമ്മി, ലൂഥര്‍. കടുങ്ങപുരത്താണ് ഇപ്പോള്‍ താമസം. മൃതദേഹം പെരിന്തല്‍മണ്ണ മാലാപറമ്പ് എംഇഎസ് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍.

Tags:    

Similar News