തടവുകാരെ കൈമാറാന്‍ യമനി സര്‍ക്കാരും ഹൂഥി വിമതരും ധാരണയിലെത്തി

1,008 തടവുകാരുടെ കൈമാറ്റം ചര്‍ച്ച ചെയ്യുന്നതിനായി ഇരുപക്ഷത്തുനിന്നുമുള്ള പ്രതിനിധികള്‍ ജനീവയില്‍ കൂടിക്കാഴ്ച നടത്തി. ഹൂഥി തടവില്‍ കഴിയുന്ന സൗദി അറേബ്യന്‍ സൈനികരെയും കൈമാറ്റത്തില്‍ ഉള്‍പ്പെടുത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടെങ്കിലും എണ്ണം സംബന്ധിച്ച വിവരം പുറത്തുവിട്ടിട്ടില്ല.

Update: 2020-09-28 06:11 GMT

സന്‍ആ: കസ്റ്റഡിയിലും തടവിലുമായി കഴിയുന്ന ആയിരത്തിലധികം പേരെ കൈമാറാന്‍ യമനി സര്‍ക്കാരും ഇറാന്‍ പിന്തുണയുള്ള ഹൂഥി വിമതരും ധാരണയിലെത്തിയെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

1,008 തടവുകാരുടെ കൈമാറ്റം ചര്‍ച്ച ചെയ്യുന്നതിനായി ഇരുപക്ഷത്തുനിന്നുമുള്ള പ്രതിനിധികള്‍ ജനീവയില്‍ കൂടിക്കാഴ്ച നടത്തി. ഹൂഥി തടവില്‍ കഴിയുന്ന സൗദി അറേബ്യന്‍ സൈനികരെയും കൈമാറ്റത്തില്‍ ഉള്‍പ്പെടുത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടെങ്കിലും എണ്ണം സംബന്ധിച്ച വിവരം പുറത്തുവിട്ടിട്ടില്ല.

2015 മാര്‍ച്ചില്‍ ഹൂഥി വിമതര്‍ യമന്‍ തലസ്ഥാനമായ സന്‍ആ പിടിച്ചെടുക്കുകയും പ്രസിഡന്റ് അബ്ദുര്‍റബ്ബ് മന്‍സൂര്‍ ഹാദി രാജ്യംവിടാന്‍ നിര്‍ബന്ധിതനാവുകയും ചെയ്തതിനു പിന്നാലെ രാജ്യം സംഘര്‍ഷ ഭരിതമാണ്.

Tags:    

Similar News