കൊറോണ വൈറസ്: മരണസംഖ്യ 3282 ആയെന്ന് ലോകാരോഗ്യസംഘടന

കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുളളില്‍ 2241 പുതിയ കേസുകള്‍ ലോകത്താകമാനം റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 84 പേര്‍ മരിക്കുകയും ചെയ്തു.

Update: 2020-03-06 01:50 GMT

മോസ്‌കോ: ഭീതി വിതച്ച് ലോകമാസകലം പടര്‍ന്നുപിടിക്കുന്ന കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം ഇതുവരെ 3282 ആയി. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുളളില്‍ 2241 പുതിയ കേസുകള്‍ ലോകത്താകമാനം റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 84 പേര്‍ മരിക്കുകയും ചെയ്തു.

ലോകമാസകലം റിപോര്‍ട്ട് ചെയ്യപ്പെട്ട രോഗബാധിതരുടെ എണ്ണം 95333 ആണ്. ഇതില്‍ 80535 ഉം ചൈനയിലാണ്.

ചൈനയിലെ വുഹാനിലാണ് കഴിഞ്ഞ ഡിസംബറില്‍ കൊറോണ വൈറസ് ആദ്യം പ്രത്യക്ഷപ്പെട്ടത്.

രോഗം പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ ജനുവരി അവസാനം ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. 

Tags:    

Similar News