ലോക കാന്‍സര്‍ ദിനം: സമൂഹം ഒറ്റക്കെട്ടായി രംഗത്തിറങ്ങണം- സെമിനാര്‍

ജീവിത ശൈലിയില്‍ മാറ്റം വരുത്തിയും പുകയില പദാര്‍ത്ഥങ്ങളും ലഹരി ഉപയോഗവും പൂര്‍ണമായി ഉപേക്ഷിച്ചും നിത്യജീവിതത്തിലെ മാരക വിപത്തിനെ പ്രതിരോധിക്കാന്‍ സമൂഹം ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്ന് വിദഗ്ധ ഡോക്ടര്‍മാര്‍ പൊതുജനങ്ങള്‍ക്കായി നല്‍കിയ ബോധവത്ക്കരണ സെമിനാറില്‍ പറഞ്ഞു.

Update: 2020-02-04 15:54 GMT

പെരിന്തല്‍മണ്ണ: ലോക കാന്‍സര്‍ ദിനത്തോടനുബന്ധിച്ച് അസന്റ് ഇഎന്‍ടി ആശുപത്രിയില്‍ ബോധവതല്‍ക്കരണ സെമിനാര്‍ നടത്തി. ജീവിത ശൈലിയില്‍ മാറ്റം വരുത്തിയും പുകയില പദാര്‍ത്ഥങ്ങളും ലഹരി ഉപയോഗവും പൂര്‍ണമായി ഉപേക്ഷിച്ചും നിത്യജീവിതത്തിലെ മാരക വിപത്തിനെ പ്രതിരോധിക്കാന്‍ സമൂഹം ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്ന് വിദഗ്ധ ഡോക്ടര്‍മാര്‍ പൊതുജനങ്ങള്‍ക്കായി നല്‍കിയ ബോധവത്ക്കരണ സെമിനാറില്‍ പറഞ്ഞു. സെമിനാര്‍ കോക്ലിയര്‍ ഇംപ്ലാന്റ് സര്‍ജനും അസന്റ് ഇഎന്‍ടി ആശുപത്രി മാനേജിങ്ങ് ഡയറക്ടറുമായ ഡോ. പി കെ ഷറഫുദ്ധീന്‍ ഉദ്ഘാടനം ച്ചെയ്തു. ഡോ. അനുരാധാ വര്‍മ അധ്യക്ഷത വഹിച്ചു. ഡോ. സി ആഷിക്കലി, ഡോ. ശ്രീകാന്ത്,ഡോ കെ മുനീര്‍ നേതൃത്വംനല്‍കി.

Tags: