കോട്ടയ്ക്കലില്‍ കിണര്‍ കുഴിക്കുന്നതിനിടെ മണ്ണിടിഞ്ഞ് വീണ് തൊഴിലാളി മരിച്ചു

Update: 2023-02-28 10:32 GMT

മലപ്പുറം: കോട്ടയ്ക്കലില്‍ കിണര്‍ ഇടിഞ്ഞുണ്ടായ അപകടത്തില്‍ കുടുങ്ങിക്കിടന്ന തൊഴിലാളികളില്‍ ഒരാള്‍ മരിച്ചു. എടരിക്കോട് സ്വദേശിയായ അക്ബറാണ് മരിച്ചത്. ആറ് മണിക്കൂറിന് ശേഷമാണ് ഇയാളെ പുറത്തെടുക്കാന്‍ സാധിച്ചത്. അതേസമയം, മറ്റൊരാളെ രക്ഷപ്പെടുത്താന്‍ സാധിച്ചു. എടരിക്കോട് പൊട്ടിപ്പാറ സ്വദേശി അഹദിനെയാണ് രക്ഷപ്പെടുത്തിയത്. മൂന്നരമണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഇയാളെ പുറത്തെടുത്തത്.

25 കോല്‍ത്താഴ്ചയുള്ള കിണറില്‍ ഇന്ന് രാവിലെയാണ് അപകടം സംഭവിച്ചത്. വീടിനോട് ചേര്‍ന്ന് പണി നടക്കുന്ന കിണര്‍ ഇടിയുകയായിരുന്നു. ജോലിക്കെത്തിയ തൊഴിലാളികള്‍ കിണറിലേക്ക് ഇറങ്ങുമ്പോഴാണ് വശങ്ങളിലെ മണ്ണിടിഞ്ഞത്. അഗ്‌നിശമനസേനയുടെയും പോലിസിന്റെയും നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടന്നത്.

Tags: