വനിതാ ലോകകപ്പ് യോഗ്യതാ റൗണ്ടുകള്‍ മാറ്റിവച്ചു

Update: 2020-05-12 19:12 GMT

ലണ്ടന്‍: കൊറോണാ വൈറസ് ബാധയുടെ വ്യാപനം തുടരുന്നതിനാല്‍ ഐസിസിയുടെ വനിതാ ലോകകപ്പ് യോഗ്യതാ റൗണ്ടുകള്‍ മാറ്റിവച്ചു. അടുത്ത വര്‍ഷം നടക്കേണ്ട ലോകകപ്പിന്റെ യോഗ്യതാ മല്‍സരങ്ങളാണ് മാറ്റിവച്ചത്.ജൂലായ് മൂന്ന് മുതല്‍ 19 വരെ നടക്കേണ്ട മല്‍സരങ്ങളാണ് ഐസിസി മാറ്റിവച്ചത്. ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, ഇന്ത്യ എന്നീ രാജ്യങ്ങള്‍ നേരത്തെ യോഗ്യത നേടിയിരുന്നു. പാകിസ്താന്‍, വെസ്റ്റ്ഇന്‍ഡീസ്, ശ്രീലങ്ക, ബംഗ്ലാദേശ്,അയര്‍ലാന്റ്, സിംബാബ് വെ, തായ്‌ലാന്റ്, ഹോളണ്ട്, അമേരിക്ക എന്നീ ടീമുകളുടെ യോഗ്യതാ മല്‍സരങ്ങളാണ് മാറ്റിവച്ചത്. 10 ടീമുകളെയാണ് ടൂര്‍ണ്ണമെന്റിനായി തിരഞ്ഞെടുക്കുക.


Tags:    

Similar News