തൃശൂരില്‍ മധ്യവയസ്‌കയെ സുഹൃത്ത് കഴുത്തുഞെരിച്ച് കൊന്നു

Update: 2023-01-04 06:05 GMT

തൃശൂര്‍: തളിക്കുളത്ത് മധ്യവയസ്‌കയെ സുഹൃത്ത് കഴുത്ത് ഞെരിച്ച് കൊന്നു. തളിക്കുളം സ്വദേശി ഷാജിത (54) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് സുഹൃത്തായ വലപ്പാട് സ്വദേശി ഓട്ടോറിക്ഷാ ഡ്രൈവര്‍ ഹബീബിനെ പോലിസ് അറസ്റ്റുചെയ്തു. സ്വര്‍ണം പണയപ്പെടുത്താന്‍ നല്‍കാത്തതിലുള്ള വൈരാഗ്യമാണ് കൊലയ്ക്ക് കാരണം.

തളിക്കുളത്ത് ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന ഷാജിതയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് വിവരം പോലിസിനെ അറിയിച്ചത്. വീട് പൂട്ടിയ നിലയിലായിരുന്നു. വാതില്‍ തകര്‍ത്ത് അകത്തുകയറി നാട്ടുകാര്‍ അവശനിലയിലായ ഷാജിതയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രക്ഷപ്പെടാന്‍ ശ്രമിച്ച ഹബീബിനെ നാട്ടുകാര്‍ തടഞ്ഞുവച്ച് പോലിസിന് കൈമാറുകയായിരുന്നു. ഇയാളുടെ കൈയില്‍നിന്നും ഷാജിതയുടെ സ്വര്‍ണവും കണ്ടെത്തി.

Tags:    

Similar News