കണ്ണൂര്‍: കരിവെള്ളൂര്‍ കട്ടച്ചേരിയില്‍ യുവതി തീകൊളുത്തി മരിച്ച നിലയില്‍. നിര്‍മാണത്തൊഴിലാളിയായ ജയന്റെ ഭാര്യ നീതു (36)വാണ് മരിച്ചത്. വീടിന്റെ മുറ്റത്ത് ഗുരുതരമായി പൊള്ളലേറ്റ നിലയിലാണ് നാട്ടുകാര്‍ നീതുവിനെ കണ്ടത്.
ഉടന്‍ തന്നെ അയല്‍വാസികള്‍ നീതുവിനെ പരിയാരം മെഡിക്കല്‍ കോളജിലേക്ക് എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുട്ടികളെ സ്‌കുളിലേക്ക് അയച്ച ശേഷം രാവിലെ പത്ത് മണിയോടെയാണ് തീ കൊളുത്തിയത്. കുടുംബപ്രശ്‌നമാണ് സംഭവത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. പോലിസ് അന്വേഷണം ആരംഭിച്ചു.