യുപിയില്‍ ഭര്‍ത്താവിനെ വെടിവച്ച് വീഴ്ത്തി യുവതിയെ കൂട്ടബലാല്‍സംഗം ചെയ്തു
സംഭവത്തില്‍ നാലുപേര്‍ക്കെതിരേ കേസെടുത്തതായി പോലിസ് അറിയിച്ചു.
ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ഭര്‍ത്താവിന്റെ കണ്‍മുന്നില്‍ വെച്ച് യുവതിയെ കൂട്ടബലാല്‍സംഗത്തിനിരയാക്കിയതായി പരാതി. ഉത്തര്‍പ്രദേശിലെ അംറോയിലാണ് സംഭവം. ബലാല്‍സംഗം ചെറുക്കാന്‍ ശ്രമിച്ച ഭര്‍ത്താവിന് നേരെ പ്രതികള്‍ വെടിയുതിര്‍ത്തു. വെടിവയ്പില്‍ ഭര്‍ത്താവിന് പരിക്കേറ്റു. സംഭവത്തില്‍ നാലുപേര്‍ക്കെതിരേ കേസെടുത്തതായി പോലിസ് അറിയിച്ചു.
ഡോക്ടറെ കണ്ട് തിരിച്ചുവരുന്നതിനിടെ തടഞ്ഞുനിര്‍ത്തി സായുധരായ നാല് പേര്‍ ചേര്‍ന്ന് യുവതിയെ കൂട്ടബലാല്‍സംഗത്തിനിരയാക്കുകയായിരുന്നു. തന്നെ രക്ഷിക്കാന്‍ ശ്രമിച്ച ഭര്‍ത്താവിനെ അക്രമി സംഘം വെടിവച്ച് പരിക്കേല്‍പ്പിച്ചതായും പോലിസിനു നല്‍കിയ മൊഴിയില്‍ യുവതി വ്യക്തമാക്കി.