സ്‌കൂട്ടര്‍ ലോറിക്കടിയില്‍പ്പെട്ട് യുവതി മരിച്ചു

Update: 2025-09-27 05:14 GMT

എറണാകുളം: ഇരുമ്പനത്ത് സ്‌കൂട്ടര്‍ ലോറിയുടെ അടിയില്‍പ്പെട്ട് യുവതി മരിച്ചു. മനയ്ക്കപ്പടിക്കു സമീപം കുഴിവേലില്‍ വീട്ടില്‍ പരേതനായ ഷാജിയുടെയും ഉമാദേവിയുടെയും മകള്‍ ശ്രീലക്ഷ്മി (23) ആണ് മരിച്ചത്.

വെള്ളിയാഴ്ച രാവിലെ 8.30ഓടെ വടക്കേ ഇരുമ്പനം എച്ച്പി പെട്രോള്‍ പമ്പിനടുത്ത് ഷാപ്പുപടി സ്റ്റോപ്പിലാണ് അപകടം നടന്നത്. ശ്രീലക്ഷ്മി സഞ്ചരിച്ച സ്‌കൂട്ടര്‍ സമാന ദിശയില്‍ പോയ ഗ്യാസ് സിലിന്‍ഡര്‍ ലോറിയുടെ അടിയിലേക്കു വീണു. എതിര്‍ദിശയില്‍ വന്ന കാര്‍ സ്‌കൂട്ടറില്‍ തട്ടിയതാകാം അപകടകാരണമെന്നാണ് പ്രാഥമിക വിവരം. കാക്കനാടുള്ള ആബാ സോഫ്റ്റിലെ ജീവനക്കാരിയായ ശ്രീലക്ഷ്മി രാവിലെ ജോലിക്ക് പോകുന്നതിനിടെയായിരുന്നു അപകടം.

Tags: