കെ സുരേന്ദ്രന്‍ പദയാത്രക്കായി വാങ്ങിയ വാഹനം തിരിച്ചു നല്‍കിയില്ലെന്ന് യുവതിയുടെ പരാതി

Update: 2025-11-01 10:53 GMT

കാഞ്ഞങ്ങാട്: ബിജെപി മുന്‍ സംസ്ഥാന പ്രസിഡണ്ടായിരുന്ന കെ സുരേന്ദ്രനെതിരേ പരാതി. കാസര്‍കോട്ട് നിന്നും തിരുവനന്തപുരത്തേക്ക് നടത്തിയ പദയാത്രക്കായി വാങ്ങിയ വാഹനം തിരിച്ചു നല്‍കാതെ വഞ്ചിച്ചുവെന്ന യുവതിയുടെ പരാതിയിലാണ് ശിവസേന സംസ്ഥാന പ്രസിഡണ്ടിനും എറണാകുളം ജില്ലാ സെക്രട്ടറിക്കുമെതിരേ ഹൊസ് ദുര്‍ഗ് പോലിസ് കേസെടുത്തത്.

കാഞ്ഞങ്ങാട് കുശാല്‍ നഗറിലെ കെ കെ സന്തോഷ് കുമാറിന്റെ ഭാര്യ ഗീതുറൈ ആണ് പരാതി നല്‍കിയത്. ശിവസേന സംസ്ഥാന പ്രസിഡണ്ട് അഡ്വ. പേരൂര്‍ക്കട ഹരികുമാര്‍, എറണാകുളം ജില്ലാ പ്രസിഡന്റ് സുധീര്‍ ഗോപി എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.

2024 ജനുവരി 28നാണ് ഗീതുറൈയുടെ ഭര്‍ത്താവ് സന്തോഷ് കുമാറിന്റെ കെ എല്‍ 60 എ 2863 നമ്പര്‍ ടാറ്റ എയിസ് വാഹനം ഇവര്‍ കെ സുരേന്ദ്രന്റെ പദയാത്രക്കായി വാങ്ങിയത്. പിന്നീട് വാഹനം തിരിച്ചുനല്‍കിയില്ലെന്നും തിരിച്ചു ചോദിച്ചപ്പോള്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു.

Tags: