യുവതിയെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ കേസ്: ഭര്‍ത്താവിനും മാതാവിനും ജീവപര്യന്തം

Update: 2026-02-21 09:26 GMT

തിരുവനന്തപുരം: പാങ്ങോട് ചന്തക്കുന്നില്‍ യുവതിയെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിനും അമ്മയ്ക്കും ജീവപര്യന്തം തടവും 50,000 രൂപ വീതം പിഴയും ശിക്ഷ വിധിച്ചു. നെടുമങ്ങാട് എസ്‌സി/എസ്ടി കോടതി ഒന്നും രണ്ടും പ്രതികളായ സാഗര്‍ സാജന്‍, മാതാവ് റാഹിലാ ബീവി എന്നിവര്‍ക്കാണ് ശിക്ഷ വിധിച്ചത്.

2016 ഡിസംബര്‍ 9നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പാങ്ങോട് പഴവിള അപ്പൂപ്പന്‍പാറ സ്വദേശിനിയായ സിന്ധുവിനെ ഭര്‍ത്താവ് സാജന്‍ ചന്തക്കുന്നിലെ വീട്ടിലേക്ക് വിളിച്ചുവരുത്തി ക്രൂരമായി മര്‍ദ്ദിച്ചതിനുശേഷം മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. മാതാവ് റാഹിലാ ബീവിയും കുറ്റകൃത്യത്തില്‍ പങ്കാളിയായിരുന്നുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ദമ്പതികളുടെ 11 വയസുള്ള മകളുടെ മുന്നിലായിരുന്നു ക്രൂരകൃത്യം നടന്നത്. ഗുരുതരമായി പൊള്ളലേറ്റ സിന്ധുവിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും ചികില്‍സയ്ക്കിടെ മരിച്ചു.

Tags: