കോട്ടയത്ത് യുവതിയെ ഭര്‍ത്താവ് ക്രൂരമായി മര്‍ദ്ദിച്ചു, കൊല്ലുമെന്ന് ഭീഷണി
കോട്ടയം: കോട്ടയം കുമാരനെല്ലൂരില്‍ യുവതിയെ ഭര്‍ത്താവ് ക്രൂരമായി മര്‍ദ്ദിച്ചു. രമ്യ മോഹന്‍ എന്ന യുവതിക്കാണ് പരിക്ക് പറ്റിയത്. ഭര്‍ത്താവ് ജയന്‍ ഒളിവിലാണെന്നാണ് വിവരം. യുവതിയുടെ മുഖത്തിന് ഗുരുതര പരിക്കുണ്ട്. കുമാരനെല്ലൂരിലെ ഭര്‍ത്താവിന്റെ വീട്ടില്‍വച്ചാണ് സംഭവം. രമ്യയെ കൊല്ലുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തിയിരുന്നു. മക്കളെയും ഇയാള്‍ മര്‍ദ്ദിക്കാറുണ്ടെന്നാണ് വിവരം.
കുറെയധികം കാലമായി താന്‍ പീഡനത്തിനിരയാകുന്നുണ്ടെന്ന് യുവതി വെളിപ്പെടുത്തി. രമ്യയുടെ മക്കളാണ് വിവരം പോലിസില്‍ വിളിച്ചു പറയുന്നത്. തുടര്‍ന്ന് പോലിസ് വീട്ടിലെത്തി യുവതിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. എന്നാല്‍ പോലിസ് എത്തിയപ്പോഴേക്കും ജയന്‍ കടന്നുകളഞ്ഞു.