രാസലഹരിയുമായി യുവതി എക്‌സൈസ് പിടിയില്‍

Update: 2026-01-14 09:46 GMT

കണ്ണൂര്‍: പാപ്പിനിശ്ശേരിയില്‍ രാസലഹരിയുമായി യുവതിയെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. കല്യാശ്ശേരി അഞ്ചാം പീടിക സ്വദേശിനിയായ ഷില്‍ന (32) യാണ് അറസ്റ്റിലായത്. ഇവരുടെ കൈവശം നിന്ന് 0.459 ഗ്രാം മെത്താംഫിറ്റമിന്‍ എക്‌സൈസ് അധികൃതര്‍ പിടിച്ചെടുത്തു. മുന്‍പ് ലഹരിമരുന്ന് കേസില്‍ ഗോവയില്‍ ജയിലിലായിരുന്ന ഷില്‍ന രണ്ടുമാസം മുന്‍പാണ് ശിക്ഷ പൂര്‍ത്തിയാക്കി പുറത്തിറങ്ങിയതെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. മോചിതയായ ശേഷവും ലഹരി വില്‍പനയില്‍ സജീവമാണെന്ന രഹസ്യവിവരത്തെ തുടര്‍ന്നാണ് നടപടി സ്വീകരിച്ചത്.

പാപ്പിനിശ്ശേരിയും സമീപ പ്രദേശങ്ങളും കേന്ദ്രീകരിച്ച് ലഹരിമരുന്ന് വില്‍പനയും ഉപയോഗവും വര്‍ധിക്കുന്നതായുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ എക്‌സൈസ് സംഘം പരിശോധന ശക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി നടത്തിയ റെയ്ഡിലാണ് യുവതി പിടിയിലായത്. യുവതിയെ കുറിച്ച് കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും ലഹരിമരുന്നിന്റെ ഉറവിടവും വിതരണ ശൃംഖലയും കണ്ടെത്തുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

Tags: