യുവതിയും മക്കളും ട്രെയിനിനുമുന്നില്‍ ചാടി ആത്മഹത്യ ചെയ്ത സംഭവം; ഭര്‍ത്താവ് പോലിസ് കസ്റ്റഡിയില്‍

Update: 2025-03-05 10:12 GMT
യുവതിയും മക്കളും ട്രെയിനിനുമുന്നില്‍ ചാടി ആത്മഹത്യ ചെയ്ത സംഭവം; ഭര്‍ത്താവ് പോലിസ് കസ്റ്റഡിയില്‍

ഏറ്റുമാനൂര്‍: പാറോലിക്കലില്‍ യുവതിയും മക്കളും ട്രെയിനിനുമുന്നില്‍ ചാടി ആത്മഹത്യ ചെയ്ത സംഭസംഭവത്തില്‍ ഭര്‍ത്താവ് പോലിസ് കസ്റ്റഡിയില്‍. തൊടുപുഴ ചുങ്കം ചേരിയില്‍ വലിയപറമ്പില്‍ നോബി ലൂക്കോസാണ് കസ്റ്റഡിയിലായത്. നോബിയെ പോലിസ് വിശദമായി ചോദ്യം ചെയ്യും.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് നോബിയുടെ ഭാര്യ ഷൈനിയും മക്കളായ അലീന എലിസബത്ത് നോബിയും (11), ഇവാന മരിയ നോബിയും (10) ട്രെയിനിനു മുന്നില്‍ ചാടി ആത്മഹത്യ ചെയ്തത്. കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഭര്‍ത്താവുമായി പിണങ്ങിയ ഷൈനിയും മക്കളും കഴിഞ്ഞ 9 മാസമായി പാറോലിക്കലില്‍ ഷൈനിയുടെ വീട്ടിലായിരുന്നു താമസം.

Tags:    

Similar News