ഒരു മാസത്തിനുള്ളില്‍ ബിജെപി ഒരൊറ്റ മുസ് ലിംപ്രതിനിധിയെപ്പോലും നിയമനിര്‍മാണസഭയിലെത്തിക്കാത്ത പാര്‍ട്ടിയായിമാറും

Update: 2022-06-06 14:01 GMT

ന്യൂഡല്‍ഹി: കൃത്യം ഒരു മാസം കഴിയുമ്പോള്‍ ബിജെപിയുടെ നിയമനിര്‍മാണസഭകളിലെ അംഗങ്ങളില്‍ ഒരു മുസ് ലിംപോലും അവശേഷിക്കില്ല. രാജ്യസഭയിലോ ലോക്‌സഭയിലോ 31 സംസ്ഥാന, കേന്ദ്ര ഭരണപ്രദേശങ്ങളിലോ ഒരു അംഗം പോലും ഈ മതവിഭാഗത്തില്‍നിന്ന് ഉണ്ടാവുകയുമില്ല.

ലോക്‌സഭയും രാജ്യസഭയും കേന്ദ്രഭരണപ്രദേശങ്ങളിലെയും സംസ്ഥാനങ്ങളിലെയും നിയമസഭകളും ചേര്‍ന്നാല്‍ ആകെ 4,908 സീറ്റുകളാണ് ഉള്ളത്. അതില്‍ ലോക്‌സഭയില്‍ 543 സീറ്റുകളുണ്ട്. രാജ്യസഭയില്‍ 248 സീറ്റുകള്‍. ബാക്കി വരുന്ന 4,120 നിയമസഭാ സീറ്റുകളാണ്.

ലോക്‌സഭയിലും 17 നിയമസഭകളിലും കേന്ദ്ര ഭരണപ്രദശങ്ങളിലും ബിജെപിയാണ് ഭൂരിപക്ഷം സീറ്റുകളും കൈവശപ്പെടുത്തയിരിക്കുന്നത്.

നിലവില്‍ കേന്ദ്ര മന്ത്രി അബ്ബാസ് നഖ്‌വി അടക്കം മൂന്ന് പേരാണ് ബിജെപിയില്‍ അവശേഷിക്കുന്ന മുസ് ലിം അംഗങ്ങള്‍. അടുത്ത മാസത്തോടെ ഇവര്‍ മൂന്നുപേരും വിരമിക്കും.

മുന്‍ കേന്ദ്ര മന്ത്രിയായ എം ജെ അക്ബര്‍ ജൂണ്‍ 29ന് വിരമിക്കും. സയ്യദ് സഫര്‍ അലം ബിജെപിയുടെ വക്താവാണ്, അദ്ദേഹം ജൂലൈ 4ന് വിരമിക്കും. കേന്ദ്ര മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ് വി ജൂലൈ 7ന് വിരമിക്കും.

അതോടെ ബിജെപിയിലെ അവസാനത്തെ നിയമനിര്‍മാണസഭാ അംഗവും പുറത്താവും. ലോക്‌സഭയിലെത്തിയ അവസാന മുസ് ലിം ബിജെപി അംഗം ഷാനവാസ് ഹുസൈനായിരുന്നു, 2009ല്‍.

2014, 2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒരു മുസ് ലിം പോലും സഭയിലെത്തിയില്ല.

2014തിരഞ്ഞെടുപ്പില്‍ ബിജെപി 482 സ്ഥാനാര്‍ത്ഥികളില്‍ 7 പേരെ മല്‍സരിപ്പിച്ചു. എല്ലാവരും പരാജയപ്പെട്ടു. ഷാനവാസ് ഹുസൈനും മല്‍സരിച്ചിരുന്നു, അദ്ദേഹവും പരാജയപ്പെട്ടു.

2019ല്‍ 6 മുസ് ലിംകളെ മല്‍സരിപ്പിച്ചു. മൂന്ന്് പേര്‍ ജമ്മു കശ്മീരില്‍നിന്ന്, 2 പേര്‍ ബംഗാളില്‍, ഒരാള്‍ ലക്ഷദ്വീപില്‍. ആരും വിജയിച്ചില്ല.

രാജ്യത്തെ 28 സംസ്ഥാനങ്ങളിലെയും 3 കേന്ദ്ര ഭരണപ്രദേശങ്ങളിലെയും നിയമസഭകളില്‍ ഒരു മുസ് ലിംപോലുമില്ല.

നേരത്തെ അസമിലും ജമ്മുവിലും ഒന്ന്, രാജസ്ഥാനില്‍നിന്ന് രണ്ട് എന്നിങ്ങനെയായിരുന്നു എംഎല്‍എമാരുടെ എണ്ണം. 

Tags:    

Similar News