വാഗ്ദാനം പാലിച്ചില്ലെങ്കില്‍ പദ്മഭൂഷണ്‍ തിരികെ നല്‍കും: അണ്ണാ ഹസാരെ

Update: 2019-02-04 04:28 GMT
റാലിഗന്‍സിദ്ധി: മോദി സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ പാലിച്ചില്ലെങ്കില്‍ പദ്മഭൂഷണ്‍ പുരസ്‌കാരം തിരികെ നല്‍കുമെന്ന് അണ്ണാ ഹസാരെ. അഴിമതിക്കെതിരെയുള്ള ലോക്പാല്‍, ലോകായുക്ത നിയമം നടപ്പാക്കുക, കാര്‍ഷികപ്രശ്‌നങ്ങള്‍ പരിഹരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് റാലിഗന്‍സിദ്ധിയില്‍ ഹസാരെ അനിശ്ചിതകാല ഉപവാസസമരം നടത്തുന്നത്. സമരം അഞ്ചുദിവസം പിന്നിട്ടതോടെ അദ്ദേഹത്തിന്റെ ആരോഗ്യനിലയെക്കുറിച്ച് ആശങ്ക ഉയര്‍ന്നിട്ടുണ്ട്. 81കാരനായ ഹസാരെയുടെ രക്തസമ്മര്‍ദവും ശരീരത്തിലെ പഞ്ചസാരയുടെ അളവും വര്‍ധിച്ചിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. തൂക്കവും നാലുകിലോ കുറഞ്ഞിട്ടുണ്ട്. തനിക്കെന്തെങ്കിലും സംഭവിച്ചാല്‍ പൂര്‍ണ ഉത്തരവാദിത്വം പ്രധാനമന്ത്രിക്കാകും എന്ന് ഹസാരെ പറഞ്ഞു. ഗാന്ധിജിയുടെ 71ാം രക്തസാക്ഷിത്വദിനമായ ജനുവരി 30 മുതലാണ് പുനെയ്ക്കടുത്ത് തന്റെ വാസസ്ഥലമായ റാലിഗന്‍സിദ്ധിയില്‍ ഹസാരെ ഉപവാസം തുങ്ങിയത്. അണ്ണാ ഹസാരെയുടെ ആരോഗ്യനില കൂടുതല്‍ മോശമായതോടെ സമരം അവസാനിപ്പിക്കുന്നതിനായുള്ള ഇടപെടല്‍ സര്‍ക്കാര്‍ ശക്തമാക്കണമെന്ന ആവശ്യം സഖ്യകക്ഷിയായ ശിവസേന ഉയര്‍ത്തിയിട്ടുണ്ട്.


Tags:    

Similar News