തൃശൂരിലെ കാട്ടുതീ മനുഷ്യനിര്‍മ്മിതം

സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പീച്ചി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പറഞ്ഞു. ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് ലിമിറ്റഡ് പാട്ടത്തിനെടുത്ത അക്കേഷ്യ മരങ്ങളുള്ള ഭൂമിയിലാണ് തീ പടര്‍ന്നത്.

Update: 2020-02-17 09:39 GMT

തൃശൂര്‍: ദേശമംഗലം കൊറ്റമ്പത്തൂരില്‍ മൂന്നു വനപാലകരുടെ മരണത്തിനിടയാക്കിയ കാട്ടുതീ മനുഷ്യനിര്‍മ്മിതമെന്നു വനം വകുപ്പ്. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പീച്ചി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പറഞ്ഞു. ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് ലിമിറ്റഡ് പാട്ടത്തിനെടുത്ത അക്കേഷ്യ മരങ്ങളുള്ള ഭൂമിയിലാണ് തീ പടര്‍ന്നത്. ആളിപടര്‍ന്ന തീ പൂര്‍ണമായും അണച്ചു. നിലവില്‍ 20 വാച്ചര്‍മാര്‍ പ്രദേശത്ത് നിരീക്ഷണം നടത്തുന്നുണ്ട്. ചിലയിടങ്ങളില്‍ ഇടയ്ക്ക് പുക ഉയരുന്നുണ്ടെങ്കിലും അത് കണ്ടെത്തി അണക്കുകയാണ് ചെയ്യുന്നത്.

    പ്രദേശം സംരക്ഷിക്കുന്നതില്‍ എച്ച്.എന്‍.എല്ലിന് വീഴ്ച സംഭവിച്ചിട്ടുണ്ടെന്നാണ് വനവകുപ്പ് പറയുന്നത്. കാട്ടു തീയില്‍ അകപ്പെട്ട് മരിച്ച മൂന്നു വനപാലകരുടെയും ബന്ധുക്കള്‍ക്ക് അടിയന്തര ധനസഹായമെന്ന നിലയില്‍ വനം വകുപ്പ് രണ്ട് ലക്ഷം രൂപയും വൈല്‍ഡ് ലൈഫ് ട്രസ്റ്റിന്റെ ഒരു ലക്ഷം രൂപയും കൈമാറുമെന്നും അധികൃതര്‍ അറിയിച്ചു.




Tags:    

Similar News