തൃശൂരില്‍ ഹോട്ടലിന് അകത്ത് കയറി ആക്രമിച്ച് കാട്ടാന

Update: 2026-04-21 04:52 GMT

തൃശൂര്‍: ഹോട്ടലിന് അകത്ത് കയറി ആക്രമിച്ച് കാട്ടാന. അതിരപ്പിള്ളി പിള്ളപ്പാറ എക്സൈസ് ചെക്ക് പോസ്റ്റിന് സമീപമാണ് സംഭവം. കാളിയാടന്‍ ജോണ്‍സന്റെ ഹോട്ടലാണ് കാട്ടാന ആക്രമിച്ചത്. ഹോട്ടലിന്റെ മുന്‍ വാതില്‍ തകര്‍ത്ത് ഹോട്ടലിന്റെ അകത്തു കയറുകയായിരുന്നു. ഹോട്ടലിലെ സാധനങ്ങള്‍ ആന നശിപ്പിച്ചു.

ഇന്നലെ അര്‍ധരാത്രിയാണ് സംഭവം. ഹോട്ടലിനോട് ചേര്‍ന്ന് തന്നെയാണ് ജോണ്‍സനും കുടുംബവും താമസിക്കുന്നത്. വലിയ ശബ്ദം കേട്ട് ജോണ്‍സന്റെ ഭാര്യയും മകളും വാതില്‍ തുറന്നു നോക്കിയപ്പോള്‍ ഹോട്ടലിനകത്ത് കാട്ടാന നില്‍ക്കുന്നത് കാണുകയായിരുന്നു.ഉടനെ ബഹളം വെച്ച് കാട്ടാനയെ പ്ലാന്റേഷന്‍ എണ്ണപ്പന തോട്ടത്തിലേക്ക് ഓടിച്ചു.

Tags: