ധോണിയില്‍ ജനവാസ മേഖലയില്‍ വീണ്ടും കാട്ടാനയിറങ്ങി

Update: 2023-02-02 07:28 GMT

പാലക്കാട്: ധോണിയില്‍ ജനവാസ മേഖലയില്‍ വീണ്ടും കാട്ടാനയിറങ്ങി. മായാപുരം, പെരുന്തുരുത്തി കളം എന്നിവിടങ്ങളിലാണ് ആന ഇറങ്ങിയത്. മായാപുരത്ത് ക്വാറിയുടെ മതില്‍ ഉള്‍പ്പെടെ തകര്‍ത്തു. പെരുന്തുരുത്തി കളത്തില്‍ വേലായുധന്‍ എന്നയാളുടെ പറമ്പിലെ മരങ്ങളും നശിപ്പിച്ചു. അതിനിടെ, അട്ടപ്പാടി നരസിമുക്കില്‍ കാട്ടാനക്കൂട്ടമിറങ്ങി കൃഷി നശിപ്പിച്ചു. അഗളി സ്വദേശി പോത്താനാമൂഴിയില്‍ പോള്‍ മാത്യുവിന്റെ 450 വാഴകളും തെങ്ങുകളും, കപ്പയുമാണ് കാട്ടാനകള്‍ നശിപ്പിച്ചത്.

Tags: